Oct 31, 2025

കോടഞ്ചേരി നിരന്നപാറ റോഡ് അവഗണനയ്ക്കെതിരെ പ്രതിഷേധ ധർണ നടത്തി


കോടഞ്ചേരി:കോടഞ്ചേരിയുടെ കുടിയേറ്റ ചരിത്രത്തിൻറെ അത്രയും തന്നെ പഴക്കമുള്ളതും കോടഞ്ചേരി കട്ടിപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും കോടഞ്ചേരി പ്രദേശങ്ങളെ താമരശ്ശേരിയുമായി കേവലം 7 കിലോമീറ്റർ കൊണ്ട് ബന്ധിപ്പിക്കുന്നതുമായ കോടഞ്ചേരിയുടെ ചരിത്രത്തിലെഏറ്റവും ആദ്യത്തെ റോഡ് ആയ കോടഞ്ചേരി അമ്പായത്തോട് റോഡിൻറെ തകർന്നു കിടക്കുന്ന കോടഞ്ചേരി നിരന്നപാറ കുരിശുപള്ളി ഭാഗം  ഉടൻ നന്നാക്കണംഎന്ന്  ആവശ്യപ്പെട്ടുകൊണ്ട് കോടഞ്ചേരി റസിഡണ്ട് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറിയടക്കമുള്ളവർക്ക് മാസങ്ങൾക്ക് മുമ്പ് പരാതി നൽകിയിട്ടും കാര്യമായ ഒരു നടപടികളും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ധർണ്ണ സംഘടിപ്പിച്ചത് .ഈ റോഡ് ഇപ്പോൾ പൂർണ്ണമായും തകർന്ന്, കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. റോഡിലെ വലിയ കുഴികളും, പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളും കാരണം  വലിയ അപകട സാധ്യതകളാണ്  ഇവിടെ നിലനിൽക്കുന്നത് എന്നും ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയും  അപകടവു മാണ് എന്നും  ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് റസിഡണ്ട് അസോസിയേഷൻ പ്രസിഡണ്ട് ഡോ. ചാക്കോ കാളംപറമ്പിൽ വ്യക്തമാക്കി. പഞ്ചായത്തും എംഎൽഎയും എംപിയും ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
 
കോടഞ്ചേരി 
ടൗണിൽ നിന്നും ആരംഭിക്കുന്ന ഈ റോഡിൻറെ പ്രവേശന ഭാഗത്ത്  അനധികൃത പാർക്കിംഗ് മൂലം ഈ റോഡിൽ നിന്ന് കോടഞ്ചേരി മെയിൻ റോഡിലേക്ക് പ്രവേശിക്കുമ്പോൾ ഇരുവശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തതി നാൽ റോഡിലെ അപകട സാധ്യത വർദ്ധിപ്പിക്കുന്നു.     സ്കൂൾ ബസുകളും ടിപ്പറുകളും ജെസിബി അടക്കമുള്ള വലിയ വാഹനങ്ങളും മറ്റു വാഹനങ്ങളും ഓടിക്കൊണ്ടിരിക്കുന്ന  ഈ റോഡിലെ യാത്ര കൂടുതൽ ദുർഘടമാകുന്നു.  ഈ റോഡിൽ നിന്നും ഇരുവശങ്ങളിലേക്കും പുറപ്പെടുന്ന തെയ്യപ്പാറ പി എം എസ് വൈ, നിരന്നപാറക്കുള്ള ബൈപ്പാസ് റോഡ്, ഒരു കിലോമീറ്ററിനപ്പുറം ഗവൺമെൻറ് കോളേജ് അതിർത്തിയിലൂടെ പൂളവള്ളിക്ക് പോകുന്ന ബൈപ്പാസ് റോഡ്, ദേശീയപാതയായ അമ്പയാതോട്ടിലേക്കും കരിമ്പാലകുന്നിനും മൈക്കാവിനും പോകുന്ന റോഡുകൾ .  എല്ലാം ഈ റോഡിൻറെ തുടർച്ചയാണ്. അധികൃതരുടെ അവഗണനയുടെയും ഉപേക്ഷയുടെയും തിക്തഫലവും ദുരന്തവും വിദ്യാർത്ഥികളും രോഗികൾ അടക്കമുള്ള ജനങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. 

. റോഡിൽ പല സ്ഥലങ്ങളിലും രൂപപ്പെട്ട ആഴത്തിലുള്ളകുണ്ടും കുഴിയും കാരണം ടൂവീലറുകൾ ക്കടക്കം അപകട സാധ്യത വർദ്ധിപ്പിച്ചിരിക്കുന്നു.  വിദ്യാർഥികൾക്കും മറ്റു കാൽനട യാത്രക്കാർക്കും ഇരു ചക്രവാഹനങ്ങൾക്കും ചെറിയ വാഹനങ്ങൾക്കും യാത്ര അപകടകരമയവിധത്തിൽ  ദുഷ്കരമായിരിക്കുന്നു. റോഡിൻറെ സൈഡിൽ ആവശ്യമായ ഡ്രയ്നേജ് ഇല്ലാത്തത് റോഡിൻറെ തകർച്ചയ്ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.  രാത്രികാലങ്ങളിൽ വഴിവിളക്ക് പോലും കൃത്യമായിട്ടില്ലാത്ത റോഡിൽ സാമൂഹ്യവിരുദ്ധരുടെ സാന്നിധ്യവും റോഡ് സൈഡിൽ വേസ്റ്റ് വലിച്ചെറിയലും പതിവായിരിക്കുന്നു. അടിയന്തര നടപടികൾ സ്വീകരിച്ച് റോഡ് സഞ്ചാരയോഗ്യവും പൊതുജന സൗഹൃദവും ആക്കണമെന്ന് കോടഞ്ചേരി റസിഡണ്ട് വെൽഫെയർ അസോസിയേഷൻ പഞ്ചായത്തിനോടും ജില്ലാ കലക്ടറോടും മറ്റ് ഉത്തരവാദിത്തപ്പെട്ട  സർക്കാർ സംവിധാനങ്ങളോടും  ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും കാര്യമായ ഒരു നടപടിയും സ്വീകരിക്കാതെ മെല്ലെ പോക്ക് നയവും അനാസ്ഥയും തുടരുകയാണ്.  

 2009 മുതൽ 25 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയ അമ്പായത്തോട് കോടഞ്ചേരി  റോഡിൻറെ നവീകരണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.  പ്രതിഷേധ ധർണയിലും വിശദീകരണ യോഗത്തിലും , സജി കൂരാപ്പിള്ളിൽ സെക്രട്ടറി, വിപിൻ കുന്നത്ത്, റോമി തടത്തിൽ , സിജി ഫ്രാൻസിസ് ഉഴുന്നാലിൽ,ഷാൻ്റി ഓതറുകന്നേൽ, ജിൻസ് വേലിക്കാത്ത്,  വിനോദ് പുല്ലുവേലിയിൽ, ജോൺ വലിയമറ്റം, ഷാജി കുന്നത്ത്, പോൾസൻ തിരുമല എന്നിവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only