കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ അഴിമതിക്കും വിസനവിരുദ്ധ നയങ്ങൾക്കും എതിരെ എൽഡിഎഫ് കോടഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണ്ണയും നടത്തി. സി പി ഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ജോർജ്ജ് കുട്ടി വിളക്കുന്നേൽ അധ്യക്ഷത വഹിച്ചു. കേരള സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ അട്ടിമറിച്ച് സർക്കാർ വിരുദ്ധത പ്രചരിപ്പിക്കലാണ് ഭരണസമിതിയുടെ പ്രധാന പ്രവർത്തനം. ലൈഫ് പദ്ധതിയിൽ സംസ്ഥാനത്ത് ആറ് ലക്ഷത്തോളം വീടുകൾ നൽകിയപ്പോൾ കോടഞ്ചേരിയിൽ നാമമാത്രമായ വീടുകളാണ് നൽകിയത്.
പതിറ്റാണ്ടുകളായി നിർമ്മാണത്തിലിരിക്കുന്ന പൊതു ശ്മശാനം ഇപ്പോഴും പ്രവർത്തന സജ്ജമാക്കാൻ കഴിഞ്ഞിട്ടില്ല. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ അടക്കമുള്ള ഫണ്ടുകളും, മെയിന്റനൻസ് ഗ്രാന്റ് അടക്കമുള്ള ഫണ്ടുകളും, സർക്കാർ പദ്ധതി വിഹിതത്തിൽ നൽകുന്ന ഫണ്ടുകളും ചിലവാക്കാതെ പഞ്ചായത്തിന്റെ പൊതു വികസനം തടസ്സപ്പെടുത്തുകയാണ് യുഡിഎഫ് ഭരണസമിതി. കോടഞ്ചേരിയുടെ പൊതു വികസനത്തിൽ വലിയ പ്രാധാന്യമാണ് കേരള സർക്കാർ ൽകിയിട്ടുള്ളത്. എൽഡിഎഫ് എംഎൽഎ മാരുടെ ശ്രമഫലമായി മുന്നൂറ് കോടി രൂപയുടെ വികസനങ്ങളാണ് റോഡുകളായും, പാലങ്ങളായും, സർക്കാർ ഓഫീസ് കെട്ടിടങ്ങളായും കോടഞ്ചേരി പഞ്ചായത്തില്‍ വന്നിട്ടുള്ളത്. തമ്മിൽതല്ലും , അധികാര വടംവലിയും നിമിത്തം വികസന പ്രവർത്തങ്ങൾ മുടങ്ങി കിടക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റും സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്മാരും തമ്മിലുള്ള തർക്കം ഭരണത്തെ പ്രതിസനിയിലാക്കിയിരിക്കുകയാണ്. ആറ് പതിറ്റാണ്ടുകളായ യുഡിഎഫ് ഭരണം കോടഞ്ചേരി പഞ്ചായതിനെ വികസന കാര്യത്തിൽ പിറകോട്ട് നയിക്കുകയാണെന്നും എൽഡിഎഫ് വ്യക്തമാക്കി.
എന്‍സിപി ജില്ലാസെക്രട്ടറി പി.പി ജോയി, സി പിഐ(എം)ഏരിയാ കമ്മറ്റി അംഗങ്ങളായ ഷിജി ആന്റണി, പുഷ്പസുരേന്ദ്രൻ,കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോസഫ് ഐരാറ്റിൽ, പഞ്ചായത്ത് അംഗങ്ങളായ ഷാജി മുട്ടത്ത്, ചാൾസ് തയിൽ, ബിന്ദു ജോർജ്, റീന സാബു, റോസിലി മാത്യു, ലോക്കൽ കമ്മറ്റി സെക്രട്ടറിമാരായ പി.ജെ ജോൺസൺ, ജോസഫ് കെ എം, പിജി സാബു എന്നിവർ പ്രസംഗിച്ചു. എൽഡിഎഫ് പഞ്ചായത്ത് കൺവീനർ മാത്യു ചെമ്പോട്ടിക്കൽ സ്വാഗതവും, ഷിബു പുതിയടത്ത് നന്ദിയും പറഞ്ഞു.
Post a Comment