കോടഞ്ചരി : അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് 2020 ൽ പൊളിച്ച അച്ഛൻ കടവ് പാലത്തിന് സമീപമുള്ള പൂളപ്പാറ- പൂളവള്ളി റോഡിന്റെയും, പാലത്തിനക്കരെയുള്ള വലിയകൊല്ലി റോഡിന്റെയും തുടക്കഭാഗത്ത് ഇന്റർലോക്കുകൾ പാകുകയോ ടാറിങ് ചെയ്ത് ഉയരം കൂട്ടിയ പുതിയ റോഡിനോട് ചേർക്കുകയോ ചെയ്തിട്ടില്ല. ബാക്കി എല്ലാ പോക്കറ്റ് റോഡുകളിലും കരാർ കമ്പനി ഇന്റർലോക്ക് പാകുകയും പ്രധാന റോഡുകൾ ടാർ ചെയ്യുകയും സുഗമമായ യാത്രയ്ക്ക് വേണ്ട രീതിയിൽ റോഡ് നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.
ഈ റോഡിന്റെ സമീപമുള്ള പ്രൈവറ്റ് റോഡുകൾ അടക്കമുള്ള എല്ലാ പഞ്ചായത്ത് റോഡുകളും ടാറിങ്ങും ഇന്റർലോക്കും ചെയ്തു കൊടുത്തെങ്കിലും പ്രധാനപ്പെട്ട വഴിയായ ഈ രണ്ടു വഴികൾ കുഴികളായി വെള്ളക്കെട്ടായി നിലനിൽക്കുകയും ഈ രണ്ടു റോഡുകളിൽ നിന്ന് മെയിൻ റോഡിലേക്ക് പ്രവേശിക്കണമെങ്കിൽ വലിയ കട്ടിംഗ് ആയി നില കൊള്ളുകയുമാണ്.
ഒരു സ്വകാര്യ ബസ്സും, കോടഞ്ചേരി, വേളങ്കോട് ഭാഗത്തേക്കുള്ള നിരവധി സ്കൂൾ ബസുകളും,സഞ്ചരിക്കുന്ന റോഡ് ആണ് അച്ഛൻ കടവ് പൂളവള്ളി റോഡ് ഈ റോഡിന്റെ തുടക്ക ഭാഗങ്ങൾ എത്രയും പെട്ടെന്ന് പുനർ നിർമ്മിക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.
എട്ടു മീറ്റർ വീതിയിൽ 4.50 മീറ്റർ ടാറിങ്ങോട് കൂടെ ഉണ്ടായിരുന്ന പഴയ റോഡ് പൊളിച്ച് 84 കോടി രൂപ മുടക്കി അത്യാധുനിക സൗകര്യങ്ങൾ ഉള്ള യൂട്ടിലിട്ടി ഡക്ട് അടക്കം 7 മീറ്റർ ടാറിങ് റോഡും ഇൻറർലോക്ക് പാകിയ നടപ്പാതയും വെള്ളമൊഴുകാൻ ഉള്ള കാനകളും സൈഡ് കെട്ട് അടക്കം വിഭാവനം ചെയ്ത അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡ് ഏകദേശം എട്ടുവർഷത്തോളം നാട്ടുകാർക്ക് ദുരിതം നൽകി 10 മീറ്റർ വീതിയിൽ സ്ഥലം സൗജന്യമായി വിട്ടുകൊടുത്ത ആളുകളെ പറ്റിച്ച് പണിയിൽ വെള്ള വര വരച്ചു ഈ ഭാഗത്ത് വെറും അഞ്ചര മീറ്റർ വീതി ടാറിങ് മാത്രം നിലനിർത്തി പണി എങ്ങനെയെങ്കിലും തീർക്കാൻ പാടുപെടുകയാണ് കരാറുകാർ എന്നാണ് നാട്ടുകാരുടെ ആരോപണം.
Post a Comment