കൂടരഞ്ഞി : കളഞ്ഞു കിട്ടിയ സ്വർണാഭരണങ്ങൾ ഉടമകളെ കണ്ടെത്തി തിരികെ നൽകി സത്യസന്ധതയുടെ മാതൃകയായിമാറിയ ഹസീബ റസാഖ്, അമ്പിളി മനോജ്, ബെന്നി സൽക്കല എന്നിവരെ മൗണ്ട് ഹീറോസ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എംഎൽഎ ലിന്റോ ജോസഫ് മൊമെന്റോ നൽകി ആദരിച്ചു.
മൗണ്ട് ഹീറോസ് അഡ്മിൻ അനീഷ് പുത്തൻപുര അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ്. രവീന്ദ്രൻ, മെമ്പർമാരായ ബോബി ഷിബു, ബാബു മൂട്ടോളി, സണ്ണി പെരികിലംതറപ്പേൽ, അഡ്വ. സിബു തോട്ടത്തിൽ, ഫെബിൻ കുന്നത്ത്, ജയേഷ് സ്രാമ്പിക്കൽ, സോളി ജയ്സൺ, റെജി ജോൺ, വിപിൻ കുന്നത്ത്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment