Oct 22, 2025

ഫ്രഷ്കട്ട് ആക്രമം, താമരശ്ശേരിയും, പരിസര പ്രദേശങ്ങളും പോലീസ് നിരീക്ഷണത്തിൽ, അക്രമികളെ തടഞ്ഞ DYFI നേതാവിനെ ഒന്നാം പ്രതിയാക്കിയതിൽ പ്രതിഷേധം.


താമരശ്ശേരി : ഫ്രഷ്ക്കട്ട് സമരത്തെ തുടർന്ന് പോലീസിനു നേരെയും, ഫാക്ടറിക്ക് നേരെയും ആക്രമം ഉണ്ടായതിനെ തുടർന്ന് താമരശ്ശേരിയും സമീപപ്രദേശങ്ങളും പോലീസ് നിരീക്ഷണത്തിൽ, അക്രമത്തിനു പിന്നിൽ ഗൂഡാലോചന നടന്നു എന്ന റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിലാണ് പ്രതികളെ പിടികൂടാനായി പോലീസ് നിരീക്ഷണം ശക്തമാക്കിയത്.

അതേസമയം ഇന്നലെ രാവിലെ മുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി അനുരഞ്ജന നീക്കം നടത്തുകയും, വാഹനം അക്രമിച്ചപ്പോൾ മുന്നിൽ നിന്നും തടയുകയും ചെയ്ത DYFI ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റും, ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ മഹറൂഫിനെ പ്രതി ചേർത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്.
അക്രമത്തിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അവരെ കണ്ടെത്തെണം എന്നു തന്നെയാണ് DYFI നിലപാട്, എന്നാൽ സമരക്കാർക്കൊപ്പം നിലകൊണ്ടു എന്നതിൻ്റെ പേരിൽ കേസിൽ ഒന്നാം പ്രതിയാക്കിയതിന് എതിരെയാണ് പ്രതിഷേധമുയരുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only