മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി യിലുൾപ്പെടുത്തി 30 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതി യിലുൾപ്പെടുത്തി 1724000 രൂപയും ഉൾപ്പെടെ 4724000 രൂപ വിനിയോഗിച്ച് നവീകരിച്ച പതിനാലാം വാർഡിലെ പഞ്ചായത്ത് ഓഫീസ് തിരുവമ്പാടി റോഡിന്റെ ഉദ്ഘാടനം ബഹു. തിരുവമ്പാടി എം. എൽ. എ ശ്രീ. ലിന്റോ ജോസഫ് നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെറീന റോയ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ്. രവീന്ദ്രൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സീന ബിജു, ബാബു മൂട്ടോളി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജിജി കട്ടക്കയം, ജലീൽ EJ , സോളി ജെയ്സൺ എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസ് ലി ജോസ് സ്വാഗതവും റോയി ആക്കേൽ നന്ദിയും പറഞ്ഞു.

Post a Comment