എട്ടാം വാർഡിലെ പീച്ചാംപൊയിൽ പ്രദേശത്ത് പുതുതായി ലൈസൻസ് ലഭിച്ച കരിങ്കൽ കോറിയ്ക്കെതിരെ ഹൈക്കോടതിയിൽ ഗ്രാമപഞ്ചായത്ത് അപ്പീൽ പോകണമെന്ന് എട്ടാം വാർഡ് ഗ്രാമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കി, ജനവാസ മേഖലയിൽ തോട്ട ഭൂമിയുമായ പ്രദേശത്ത്, റോഡ് പോലും ഇല്ലാത്ത സ്ഥലത്താണ് കോറിക്ക് നിലവിൽ ലൈസൻസ് അനുഭവിച്ചത്, പഞ്ചായത്തിന് വേണ്ടി ഹാജരായ വക്കീൽ രേഖകൾ കൃത്യമായി നൽകാത്തത് കൊണ്ടാണ് ലൈസൻസ് ലഭിച്ചതെന്ന് ഗ്രാമസഭയിൽ മെമ്പർമാർ അഭിപ്രായപ്പെട്ടു, ഇതിനെതിരെ ഹൈക്കോടതിയിൽ ഗ്രാമപഞ്ചായത്ത് അപ്പീൽ പോകണമെന്നും, സീനിയർ അഭിഭാഷകരെ വച്ച് കേസ് നടത്തണമെന്ന് ഗ്രാമസഭാ ആവശ്യപ്പെട്ടു.
Post a Comment