മുക്കം: ഹിന്ദു വിശ്വാസികളുടെ ആചാരങ്ങളെയും വികാരങ്ങളെയും വ്രണപ്പെടുത്തുന്ന രീതിയിൽ ശബരിമലയിലും, ദേവസ്വം ബോർഡിന് കീഴിലുള്ള മറ്റു ക്ഷേത്രങ്ങളിലെയും നടന്ന സ്വർണ്ണക്കൊള്ളക്കെതിരെ ബി.ജെ.പി.കാരശ്ശേരി പഞ്ചായത്ത് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരശ്ശേരി അങ്ങാടിയിൽ പ്രധിഷേധപ്രകടനം സംഘടിപ്പിച്ചു.
മണ്ഡലം സെക്രട്ടറി ഷിംജി വാരിയം കണ്ടിയുടെ ആദ്ധ്യക്ഷതയിൽ നടന്ന പ്രകടനം മണ്ഡലം പ്രസിഡന്റ് അഖിൽ പി. എസ്. ഉദ്ഘാടനം നിർവഹിച്ചു. ഒബിസി മോർച്ച ജില്ലാ സെക്രട്ടറി ബാബു താടപ്പറമ്പ്, രാജൻ കക്കിരിയാട്ട്, ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് പ്രധിഷേധത്തിന്റെ ഭാഗമായി പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്റെയും ദേവസ്വം മന്ത്രി വി. എൻ. വാസവന്റെയും കോലം കത്തിച്ചു. പരിപാടിയിൽ കുമാരനെല്ലൂർ ഏരിയ പ്രസിഡന്റ് അനിൽ തേക്കുകുറ്റി സ്വാഗതവും, രമേശ് നെല്ലിക്കാപറമ്പ് നന്ദിയും രേഖപ്പെടുത്തി.
Post a Comment