Oct 25, 2025

ലക്കിടിയിൽ മയക്കുമരുന്ന് വേട്ട; യുവതിയും യുവാവും അറസ്റ്റിൽ


കൽപ്പറ്റ: വൈത്തിരി ലക്കിടിയിൽ നടത്തിയ വാഹന പരിശോധനയിൽ മാരക മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതിയും യുവാവും പിടിയിൽ. 3.06 ഗ്രാം മെത്താംഫിറ്റമിനാണ് കൽപ്പറ്റ എക്സൈസ് റേഞ്ച് സംഘം ഇവരിൽ നിന്ന് പിടിച്ചെടുത്തത്.


കൊടുവള്ളി മാനിപുരം സ്വദേശി മുഹമ്മദ് ഷിഹാബ് (42),  തിരുവമ്പാടി സ്വദേശിനി ശാക്കിറ (30) എന്നിവരാണ് അറസ്റ്റിലായത്. കൽപ്പറ്റ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജിഷ്ണു ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇവർ മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ പ്രധാന കണ്ണികളാണെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം. പ്രതികളെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only