മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ മുക്കം ഓർഫനേജ് ഗേൾസ് സ്കൂളിലെ എസ്.പി.സി യൂണിറ്റ് രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധി അനുസ്മരണത്തിന്റെ ഭാഗമായി വൈവിദ്ധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. പരിസര ശുചീകരണം, പുഴ പരിചയം, ഗാന്ധി സന്ദേശം, എഴുത്തുകാരനോടൊരു സ്നേഹ സംവാദം, മുള തൈ വെച്ചു പിടിപിക്കൽ തുടങ്ങിയവയുടെ ഉദ്ഘാടനം കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര നിർവ്വഹിച്ചു. എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ എ.വി സുധാകരൻ മാസ്റ്റർ കുട്ടികളുമായി സംവദിച്ചു. ബഹുസ്വരം മുക്കം സാരഥി സലാം കാരമൂല ഗാന്ധി സന്ദേശം കൈമാറി.
ഇരുവഞ്ഞി പുഴയുടെ തീരത്ത് എസ്.കെ സ്മൃതി കേന്ദ്ര പരിസരത്തെ മുളഞ്ചോലയിൽ നടന്ന പരിപാടിയിൽ സ്റ്റുഡന്റ് പോലീസ് ഓഫീസർ ടി. ഷംന സമദ് ആധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പോലീസ് ഓഫീസർ എം.ഫർഹാൻ സ്വാഗതവും പരിസ്ഥിതി ക്ലബ് കോഡിനേറ്റർ ടി.റിയാസ് നന്ദിയും പറഞ്ഞു.
Post a Comment