Oct 30, 2025

കേരളപ്പിറവി ദിനത്തിൽ കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ 'ജീവദ്യുതി' രക്തദാന ക്യാംപ്..


കോടഞ്ചേരി :
എൻ.എസ്.എസ്,സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകൾ,എം.വി.ആർ ക്യാൻസർ സെൻ്റർ കോഴിക്കോട്,ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ്,കേരള പോലീസിൻ്റെ പോൾ ആപ്പ്,കോടഞ്ചേരി ഹെഡറൽ ബാങ്ക് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സ്കൂളിൽ വെച്ച് *നവംബർ 1 ശനിയാഴ്ച്ച രാവിലെ 9.30 മണി മുതൽ 1 മണി വരെ* രക്തദാന ക്യാമ്പ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി 'ജീവദ്യുതി' എന്ന പേരിൽ നടത്തുന്ന രക്തദാന ക്യാമ്പിൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും.

സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രിൻസിപ്പൽ വിജോയി തോമസ് സ്വാഗതമാശംസിക്കും.എൻ.എസ്.എസ് റീജിയണൽ പ്രോഗ്രാം കൺവീനർ എസ് ശ്രീചിത്ത് മുഖ്യ പ്രഭാഷണവും,പുതിയ എൻ.എസ്.എസ് യൂണിറ്റ് ഉദ്ഘാടനവും നിർവ്വഹിക്കുന്നതാണ്.മെഡിക്കൽ ഓഫീസർ ഡോ.ആമിൽ ഹാരിസ് 'ജീവദ്യുതി രക്തദാന ക്യാംപ്' വിശദീകരണം നടത്തുന്നതാണ്.

'രക്തദാനം മഹാദാനം' എന്ന മഹത്തായ ആശയത്തെ മുൻനിർത്തി സേവന സന്നദ്ധരായ ഒരു പറ്റം സുമനസ്സുകൾ ഒത്തുചേരുകയാണ്.പ്രസ്തുത ക്യാമ്പിലേക്ക് രക്തദാനത്തിന് തയ്യാറായിക്കൊണ്ട് എല്ലാവരേയും കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുകയാണ്.

രക്തദാനത്തിന് താല്പര്യമുള്ളവർ വെളളിയാഴ്ച വൈകുന്നേരം 4 മണിക്ക് മുമ്പായി രജിസ്ട്രേഷൻ നടത്തേണ്ടതാണ്.

രജിസ്ട്രേഷൻ നമ്പർ : സീലിയ തോമസ്(NSS പ്രോഗ്രാം ഓഫീസർ) : 9495066346.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only