കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ‘മെന്റൽ ഹെൽത്ത്’ എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു.
കൈതപ്പൊയിൽ ലിസ്സ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും കൗൺസിലിംഗ് സൈക്കോളജിസ്റ്റും ട്രെയിനറുമായ സിസ്സ എം. ജോർജ് വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിച്ചു.
തിരക്കേറിയ ജീവിതത്തിൽ വിദ്യാർത്ഥികളുടെ മാനസികാരോഗ്യവും സ്ട്രെസ് മാനേജ്മെന്റും അതീവ പ്രാധാന്യമുള്ളതാണെന്ന് അവർ പറഞ്ഞു. നല്ല മാനസികാരോഗ്യവും പോസിറ്റീവ് ചിന്തയും ജീവിതവിജയത്തിന് അടിത്തറയാണെന്നും അവർ അഭിപ്രായപ്പെട്ടു.
ഒന്നാംവർഷ സയൻസ്, കോമേഴ്‌സ് വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ ക്ലാസിൽ സജീവമായി പങ്കെടുത്തു.
സ്കൂൾ പ്രിൻസിപ്പൽ ക്ലാസിന് സ്വാഗതം ആശംസിച്ചു. സൗഹൃദ ക്ലബ് കോ-ഓർഡിനേറ്റർ രാജി ജോസഫ് നന്ദി അറിയിച്ചു.
Post a Comment