Oct 26, 2025

സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രവർത്തന ഫണ്ട് സമാഹരിച്ച് നൽകി


കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ കോടഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രവർത്തന ഫണ്ട് സമാഹരിച്ചു നൽകി.സീനിയർ അദ്ധ്യാപകനായ മോൻസി ജോസഫ് പെയിൻ & പാലിയേറ്റീവ് ഭാരവാഹികളായ മത്തായി പി.എം(സെക്രട്ടറി)ജോസഫ് പാലക്കൽ(ട്രഷറർ) എന്നിവർക്ക് സാന്ത്വന പരിചരണ ഫണ്ട് കൈമാറി.

കോടഞ്ചേരിയിൽ 19 വർഷത്തോളമായി യാതൊരു വിധ പ്രതിഫലേച്ഛയുമില്ലാതെ ശാരീരിക,മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കായിനാളിതുവരെ 2575 ൽ പരം രോഗികൾക്ക് പാലിയേറ്റീവ് പ്രവർത്തകർ നൽകിവരുന്ന സാന്ത്വന പരിചരണമെന്ന 'മഹത്തായ സേവനം' വിദ്യാർത്ഥികൾ മനസ്സിലാക്കി.

ബഹുജന പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ സൊസൈറ്റിയിൽ 81 വോളണ്ടിയർമാർ സേവനം ചെയ്യുന്നു.വിവിധങ്ങളായ പരിചരണങ്ങൾക്ക് ഡോക്ടർ,നഴ്സ്,സൈക്യാട്രിസ്റ്റ്,സൈക്കോളജിസ്റ്റ്,ഫിസിയോ തെറാപ്പിസ്റ്റ് എന്നിവരുടെ സേവനങ്ങൾ രോഗികൾക്ക് സൗജന്യമായി നൽകി വരുന്നു.നിലവിൽ 500 ഓളം രോഗികൾ പരിചരണത്തിലുണ്ട്.

മാസം തോറും സുമനസ്സുകൾ നൽകി വരുന്ന സഹായം കൊണ്ടാണ് നല്ല രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുന്നത്.എന്നാൽ ഓരോ വർഷവും രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ചെലവുകൾ കൂടി വരികയാണ്.കഴിയുന്ന ചെറിയ തുകകൾ നൽകി ദുരിതമനുഭവിക്കുന്നവർക്ക് കൂട്ടിരിപ്പുകാരാകാനും പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനുമുള്ള ഉത്തരവാദിത്വം നമുക്കുണ്ടാവേണ്ടതാണ്.

സ്കൗട്ട്സ് & ഗൈഡ്സ് ഗ്രൂപ്പ് - കമ്പനി,പട്രോൾ ലീഡേഴ്സ്,സ്കൗട്ട് മാസ്റ്റർ ഷീൻ പി ജേക്കബ്,ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ് എന്നിവർ സ്കൂളിലെ പാലിയേറ്റീവ് പ്രവർത്തന ഫണ്ട് സമാഹരണത്തിന് നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only