മുക്കം: കാരശ്ശേരി പഞ്ചായത്തിലെ തേക്കും കുറ്റി കപ്പാലയിലെ വീടിനകത്തെ എൽപിജി സിലിണ്ടർ ലീക്കായാണ് തീ പിടിച്ചത് . കപ്പാല സ്വദേശി തോണ്ടിക്കര പറമ്പ് പ്രകാശൻ ബി കെ എന്നയാളുടെ വീട്ടിലെ അടുക്കളയിലെ എൽപിജി സിലിണ്ടർ ലീക്ക് ആയി തീ പിടിക്കുകയായിരുന്നു. റെഗുലേറ്റർ മാറ്റിസ്ഥാപിച്ച് ഗ്യാസ് ഉപയോഗിക്കാൻ തുടങ്ങുന്നതിനിടയിലാണ് തീ പിടിച്ചത്. ഇന്നലെ രാത്രി 8 30നാണ് സംഭവം നടന്നത് ഉടൻതന്നെ മുക്കം അഗ്നി രക്ഷാസേനയെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മുക്കത്ത് നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പയസ് അഗസ്റ്റിന്റെ നേതൃത്വത്തിൽ രണ്ടു വാഹനങ്ങളിലായി സേന സംഭവസ്ഥലത്ത് എത്തുകയും രണ്ടു വാഹനങ്ങളും ഉപയോഗിച്ച് പെട്ടെന്ന് വെള്ളം പമ്പ് ചെയ്തു തീ കെടുത്തുകയും ആയിരുന്നു ശേഷം സേനാംഗങ്ങൾ സിലിണ്ടർ പുറത്ത് എത്തിച്ചു. അടുക്കളയിൽ ഉണ്ടായിരുന്ന ഇലക്ട്രിക് ഉപകരണങ്ങളും വയറിങ് സാമഗ്രികളും മറ്റു വസ്തുക്കളും കത്തി നശിച്ചിട്ടുണ്ട് . അഗ്നിരക്ഷാസേനയുടെയും അഗ്നി രക്ഷാസേനയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിച്ച നാട്ടുകാരുടെയും കൃത്യമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തമാണ്. ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ സുരേഷ് മേലേടത്ത്, ഷറഫുദ്ദീൻ വൈ പി, ജിഗേഷ്, അനീഷ് എൻ പി, ടി പി ശ്രീജിൻ, ജിതിൻ, ജോളി ഫിലിപ്പ്, രാജേന്ദ്രൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
Reporter: GN Azad
Post a Comment