ന്യൂഡൽഹി: ഇന്ത്യയിലെ ദേശീയ പാതകളിൽ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്കുള്ള ടോൾ പിരിക്കുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു. 2025 നവംബർ 15 മുതൽ ഈ പുതിയ ചാർജുകൾ നിലവിൽ വരും.
നാഷണൽ ഹൈവേസ് ഫീ നിയമങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. പുതിയ നിയമമനുസരിച്ച്, ഫാസ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക്, അവർ പണം അടയ്ക്കുന്ന രീതി അനുസരിച്ചാണ് ടോൾ ഈടാക്കുക.
പണമായി അടയ്ക്കുമ്പോൾ (Cash Payment): ടോൾ പ്ലാസകളിൽ പണം ഉപയോഗിച്ച് ടോൾ അടയ്ക്കുന്നവർ സാധാരണ ടോൾ ഫീസിൻ്റെ ഇരട്ടി തുക തുടർന്നും നൽകേണ്ടിവരും.
ഡിജിറ്റൽ പേയ്മെൻ്റുകൾ
യുപിഐ പോലുള്ള ഡിജിറ്റൽ അല്ലെങ്കിൽ മറ്റ് അംഗീകൃത പേയ്മെന്റ് രീതികൾ ഉപയോഗിക്കുന്നവർക്ക് സാധാരണ ടോളിന്റെ 1.25 ഇരട്ടി മാത്രമേ ഫീസ് നൽകേണ്ടതുള്ളൂ.
മുമ്പ്, പണമായി അടയ്ക്കുന്നവരും യുപിഐ പോലുള്ള ഡിജിറ്റൽ മോഡുകൾ ഉപയോഗിക്കുന്നവരും ഇരട്ടി ടോൾ നൽകേണ്ട അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.
സാധാരണ ഫാസ്‌ടാഗ് ടോൾ ഫീസ് 100 രൂപയാണെങ്കിൽ:
പണമായി അടക്കുമ്പോൾ 200 രൂപ നൽകണം.
യുപിഐ വഴി അടച്ചാൽ: 125 രൂപ നൽകിയാൽ മതി.
ഡിജിറ്റൽ പേയ്മെന്റുകളെ പ്രോത്സാഹിപ്പിക്കുക, പണത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക, ടോൾ പ്ലാസകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് സർക്കാരിന്റെ ഈ നീക്കം. ഡിജിറ്റൽ ഇടപാടുകൾ സുതാര്യത വർദ്ധിക്കുകയും യാത്ര വേഗവും സുഗമമാക്കുകയും ചെയ്യും.
Post a Comment