കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടു കൂടി സൗത്ത് കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിക്ക് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ ഉൾപ്പെടുത്തി ലൈബ്രറി ഗ്രന്ഥങ്ങൾ നൽകി.
സൗത്ത് കൊടിയത്തൂർ സീതി സാഹിബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവിയിൽ നിന്നും സീതി സാഹിബ് കൾച്ചറൽ സെന്റർ പ്രസിഡണ്ട് സി പി ചെറിയ മുഹമ്മദ് പുസ്തകങ്ങൾ ഏറ്റുവാങ്ങി.
ബ്ലോക്ക് പഞ്ചായത്ത് ചെറുവാടി ഡിവിഷൻ മെമ്പർ സുഹ്റ വെള്ളങ്ങോട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ മുഖ്യാതിഥിയായി പങ്കെടുത്തു.ലൈബ്രറി രക്ഷാധികാരി എം മുഹമ്മദ് കുട്ടി മദനി, സെക്രട്ടറി പി അബ്ദുറഹിമാൻ, പി പി ഉണ്ണികമ്മു, റഷീദ് ചേപ്പാലി, ദാസൻ കൊടിയത്തൂർ ,കാരാട്ട് മുഹമ്മദ് മാസ്റ്റർ, കെ കാദർ മാസ്റ്റർ പി.പി ജുറൈന,സി പി സാജിത, ഹസ്ന ജാസ്മിൻ, സുഹൈല സി പി തുടങ്ങിയവർ സംസാരിച്ചു.
ലൈബ്രറി കൗൺസിൽ നടത്തിയ യു പി വിഭാഗം വായനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സന ബഷീറിനെയും പി നഷ്‌വയെയും ആദരിച്ചു. വനിതാ വിഭാഗം വായനാ മത്സരത്തിൽ പങ്കെടുത്ത ജുമൈല കണിയാത്ത്, ശരീഫ കൊയപ്പത്തൊടി, ഫൗസിയ അബ്ദുല്ല എന്നിവരെയും അനുമോദിച്ചു.
Post a Comment