മുക്കം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ വാർഡിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി യുഡിഫ് ഇൽ കലാപക്കൊടി.
സീറ്റ് കോൺഗ്രസിന് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ലീഗിലെ തന്നെ ഒരു വിഭാഗം ഒപ്പുശേഖരണം നടത്തിയതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം.
മിനിറ്റ്സിനെ മറികടന്ന നീക്കം
കുമാരനെല്ലൂർ വാർഡ് നിലനിർത്തണമെന്ന് മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി ഔദ്യോഗികമായി കൂടിച്ചേർന്ന് മിനിറ്റ്സ് രേഖപ്പെടുത്തിയിരുന്നു. ഈ മിനിറ്റ്സ് രേഖകളെ മറികടന്നുകൊണ്ടാണ് ഒരു വിഭാഗം പ്രവർത്തകർ സീറ്റ് കോൺഗ്രസിന് കൈമാറണമെന്ന ആവശ്യവുമായി വിഭാഗീയ പ്രവർത്തനം നടത്തിയത്.
ഈ നീക്കം പാർട്ടിക്കുള്ളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
മുറിവുണങ്ങാതെ
കുമാരനെല്ലൂർ വാർഡിൽ യുഡിഎഫിൽ ആഭ്യന്തര തർക്കങ്ങൾ ഇതാദ്യമായല്ല പുറത്തുവരുന്നത്.
മാസങ്ങൾക്കുമുമ്പ് പ്രാദേശിക ക്ലബ്ബുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളെ തുടർന്ന് 'സി.പി.എം-ലീഗ് ഭായ് ഭായ് ' എന്ന പേരിൽ വാർത്തകൾ വരികയും അതിന് പിന്നിൽ വാർഡിലെ കോൺഗ്രസ് നേതാവാണ് എന്ന ആരോപണവും നിലനിന്നിരുന്നു അത് മുന്നണിയിൽ വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കുകയും ചെയ്തിരുന്നു. കൂടാതെ UDF ഇൽ ചെറിയ തർക്കങ്ങളും അടിപിടികളും മുമ്പും ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പഴയ വിഷയങ്ങളിലെ മുറിവുണങ്ങുന്നതിനു മുമ്പേ ഇലക്ഷൻ സമയത്ത് ഉടലെടുത്ത ഈ വിഭാഗീയ പ്രവർത്തനങ്ങൾ മുന്നണിക്ക് മൊത്തത്തിൽ വലിയ ക്ഷീണമാകും ഉണ്ടാക്കുക എന്നാണ് പൊതുജനങ്ങളുടെയും വിലയിരുത്തൽ.
വിഭാഗീയ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിച്ച് ഐക്യം ഉറപ്പാക്കാൻ യു.ഡി.എഫ്. നേതൃത്വം ഇടപെടേണ്ടത് അത്യാവശ്യമായി മാറിയിരിക്കുകയാണ്.
Post a Comment