കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുജനങ്ങൾക്ക് ഒരു രൂപയ്ക്ക് ഒരു ലിറ്ററും അഞ്ചു രൂപയ്ക്ക് അഞ്ച് ലിറ്ററും തണുത്തതും ചൂടുള്ളതും സാധാരണയുമായ കുടി വെള്ളം ലഭിക്കുന്ന വാട്ടർ എടിഎം ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപം സ്ഥാപിച്ച് ഉപയോഗ്യമായതിന്റെ ഉദ്ഘടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
ക്ലീൻ ഗ്രീൻ കോടഞ്ചേരി ക്യാമ്പയിന്റെ ഭാഗമായി പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറക്കുകയും തുച്ഛമായ നിരക്കിൽ സാധാരണക്കാരായ ആളുകൾക്ക് ഗുണനിലവാരം ഉള്ള ശുദ്ധജലം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പദ്ധതി കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ സ്ഥാപിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
ഓൺലൈൻ പെയ്മെന്റ്, ഗൂഗിൾ പേ സൗകര്യം അടക്കം ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ലിറ്റർ വെള്ളം ആവശ്യമുള്ളവർ ഒരു ലിറ്ററിന്റെ ബട്ടനിൽ അമർത്തിയതിനുശേഷം മാത്രം നാണയം നിക്ഷേപിക്കുക അപ്പോൾ നിങ്ങൾക്ക് ഒരു ലിറ്റർ വെള്ളം ലഭിക്കുന്നതാണ്. അഞ്ചു രൂപയുടെ നാണയം ഇട്ടാൽ ഒരു ലിറ്ററിന്റെ അഞ്ചുകുപ്പികൾ നിങ്ങളുടെ കൈവശം വേണം ഓരോ കുപ്പി നിറയുമ്പോഴും നിങ്ങൾക്ക് അടുത്ത കുപ്പി വെച്ച് വെള്ളം എടുക്കാവുന്നതാണ്.
ഇതിലൂടെ ദിവസേന നൂറുകണക്കിന് പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിക്കുന്നത് ഒഴിവാക്കുവാനും അതിലൂടെ അജൈവ മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമാകുമെന്ന് പ്രസിഡന്റ് അറിയിച്ചു.
വൈസ് പ്രസിഡൻറ് ജമില അസീസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ സൂസൻ വർഗീസ് , വാർഡ് മെമ്പർമാരായ ലിസി ചാക്കോ, ചിന്നാ അശോകൻ, റിയാനസ് സുബൈർ, റോസമ്മ തോമസ്,സിസിലി ജേക്കബ് , ലീലാമ്മ കണ്ടത്തിൽ, വനജ വിജയൻ എന്നിവരും
നിർവഹണ ഉദ്യോഗസ്ഥയും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായ സീനത്ത് കെ, അസിസ്റ്റൻറ് സെക്രട്ടറി അനിതകുമാരി ജൂനിയർ സൂപ്രണ്ട് ജൂബി ജോബി എന്നിവർ സംബന്ധിച്ചു.
Post a Comment