താമരശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റിനെതിരെ പ്രതിഷേധത്തിലേർപ്പെട്ട ജനങ്ങളെ വേട്ടയാടിയിട്ട് കാര്യമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ലീഗ് ഏറ്റെടുക്കേണ്ട രാഷ്ട്രീയ വിഷയം എന്നതിനേക്കാളുപരി ഇത് ജനങ്ങളുടെ മൊത്തം പ്രശ്നമാണ്. നാട്ടുകാർ ഏറ്റെടുക്കേണ്ട സമരമാണിത്. ജനങ്ങളെ ഈ ദുർഗന്ധത്തിൽ നിന്ന് രക്ഷിക്കാനുള്ള വഴികളൊരുക്കണം. അവരെ അടിച്ചൊതുക്കി പ്ലാന്റ് തുറക്കാനാണ് നീക്കമെങ്കിൽ അനുവദിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജനങ്ങൾ നേരിടുന്ന പ്രയാസത്തിന് പരിഹാരം കാണാനുള്ള പരിഹാരം ഉടൻ തുടങ്ങണം. ജനങ്ങൾ സഹകരിക്കുമോ എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. മറിച്ച്. അടിച്ചമർത്തി ഇവരെ ഒതുക്കാമെന്നാണ് കരുതുന്നതെങ്കിൽ അതൊന്നും നടക്കില്ല. ലീഗ് ഏറ്റെടുക്കേണ്ട രാഷ്ട്രീയ വിഷയം എന്നതിനേക്കാളുപരി ഇത് ജനങ്ങളുടെ മൊത്തം പ്രശ്നമാണ്. നാട്ടുകാർ ഏറ്റെടുക്കേണ്ട സമരമാണിത്. ഞങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാകും.’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Post a Comment