കോടഞ്ചേരി :താമരശ്ശേരി സബ്ജില്ലാ കലോത്സവത്തിന് നാളെ കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ തിരി തെളിയും. രണ്ടുദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിനന് വേണ്ടി വിപുലമായ ഒരുക്കങ്ങളാണ് സംഘാടകസമിതി നടത്തിയിരിക്കുന്നത്.
വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന്
കലോത്സവത്തിനു വരുന്നവർ വാഹനങ്ങൾ ഹയർ സെക്കണ്ടറിയുടെ മുൻവശത്തുള്ള ഗേറ്റിൽ കൂടി പ്രവേശിച്ച് സ്കൂൾ ഗ്രൗണ്ടിൽ ഒതുക്കി പാർക്ക് ചെയ്യണം. പള്ളിയുടെ മുൻവശത്തുള്ള പ്രധാന കവാടത്തിലൂടെ
വാഹനങ്ങൾ പ്രവേശിക്കാനും പുറത്തിറങ്ങാനും പാടില്ല. മത്സരാർത്ഥികളും പൊതുജനങ്ങളും ഗ്രൗണ്ടിൻ്റെ പ്രധാന കവാടം ഉപയോഗിക്കണം. പ്രധാന വേദിയായ ഹൈസ്കൂൾ അങ്കണത്തിൽ പൊതു പാർക്കിംഗ് ഉണ്ടായിരിക്കില്ല.
ഭക്ഷണ സൗകര്യം
എൽ പി സ്കൂളിലാണ്
ഭക്ഷണമൊരുക്കുന്നത്.
സ്കൂൾ ഗ്രൗണ്ടിലൂടെയാണ്
എൽ പി സ്കൂളിലേക്കുള്ള വഴി ക്രമീകരിച്ചിരിക്കുന്നത്.
എൽ പി സ്കൂളിൻ്റെ പ്രധാന കവാടം തുറക്കുന്നതല്ല.
ക്രമസമാധാനം നിലനിർത്താൻ ഒരുക്കിയിരിക്കുന്ന വിപുലമായ സജീകരണങ്ങളോട്
സഹകരിച്ച് ഈ ഗ്രാമോത്സവം വിജയിപ്പിക്കണമെന്ന്
സംഘാടക സമിതി അഭ്യർത്ഥിച്ചു.
Post a Comment