കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നിർമ്മാണം പൂർത്തീകരിച്ച ചെമ്പിലി പൊതുശ്മശാനത്തിൽ പുതുതായി നിർമ്മിച്ച ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ ഉദ്ഘാടനം
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ
തിരുവമ്പാടി നിയോജകമണ്ഡലം എം എൽ എ ലിന്റോ ജോസഫ് നിർവഹിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്തും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി വിവിധ വർഷങ്ങളിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 73 ലക്ഷം രൂപ മുതൽമുടക്കി ഗ്യാസ് ക്രിമിറ്റോറിയം, ത്രീ ഫേസ് വൈദ്യുതി കണക്ഷൻ, വൈദ്യുതീകരണം, ചുറ്റുമതിൽ, കുടിവെള്ള കണക്ഷൻ എന്നിവയ്ക്കായി 73 ലക്ഷം രൂപ മുതൽ മുടക്കി നിർമ്മാണം പൂർത്തീകരിച്ചതൻ്റെ ഉദ്ഘാടനം ആണ് കണ്ണോത്ത് ഇരുപതാം വാർഡ് കളപ്പുറം പൊതുശ്മശാനത്തിൽ വെച്ച് നിർവഹിച്ചത്.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയ് കുന്നപ്പള്ളി സ്വാഗതം ആശംസിച്ച ചടങ്ങിൽ
ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ഇ.ടി രാഗേഷ് കാസ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ. റിപ്പോർട്ട് അവതരിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമില അസീസ്, ക്ഷേമകാര്യ ചെയർപേഴ്സൺ സൂസൻ വർഗീസ് വാർഡ് മെമ്പർ റീന സാബു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ദേവസ്യ പാപ്പാടിയിൽ, ജോസഫ് കെ. എം, കെ.എം ബഷീർ രാജേഷ് പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസരിച്ചു.
ശുചിത്വമിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ജിതീഷ് എസ്. എം, ബ്ലോക്ക് കോർഡിനേറ്ററിൽ ലാജവന്തി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, റിയാനസ് സുബൈർ, ചിന്ന അശോകൻ, റോസ്ലി മാത്യു, സിസിലി ജേക്കബ്, ലിലാമ്മ കണ്ടത്തിൽ, റോസമ്മ തോമസ്,മുൻ മെമ്പർ പി.കെ കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനിതകുമാരി, ജൂനിയർ സൂപ്രണ്ട് ജൂബി ജോബി, എച്ച് ഐ ശാലു പ്രസാദ് ,അമൽ തമ്പി എന്നിവർ നേതൃത്വം നൽകി.
Post a Comment