അധ്യാപികയും സാമൂഹ്യപ്രവർത്തകയും, നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്ത, ജെസ്സിടീച്ചറെ ജനറൽ സീറ്റിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ഇടതുമുന്നണി. 20 വാർഡിൽ 15 സീറ്റുകളുടെ സ്ഥാനാർത്ഥികളെ കഴിഞ്ഞദിവസം പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. ബാക്കി അഞ്ച് സീറ്റിൽ ഉൾപ്പെടെ 20 സീറ്റിലെയും സ്ഥാനാർത്ഥികളെ, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും, പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ മുഹമ്മദ് റിയാസ് ഹാരമണിയിച്ച് പ്രഖ്യാപിച്ചു. മൂന്നാം വാർഡിൽ ജെസ്സിടീച്ചറും, പതിനൊന്നാം വാർഡിൽ അബ്ദുൽ ആരിഫ് എന്ന കുഞ്ഞാപ്പുവും, പതിമൂന്നാം വാർഡിൽ കെ. ടി നിതീഷും, പതിനഞ്ചാം വാർഡിൽ ജിജിത സുരേഷും, പത്തൊമ്പതാം വാർഡിൽ എംപി നസ്രിയയും സ്ഥാനാർത്ഥികളാകും, ഇതിൽ ജിജിത സുരേഷ് നിലവിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആണ്, മൂന്നാം വാർഡിൽ പ്രഖ്യാപിച്ച ജെസി ടീച്ചർ ഡിസിസി മെമ്പർ ആയിരുന്ന സലാം കാര മുലയുടെ പത്നിയാണ്, കാരശ്ശേരിയുടെ വികസന പ്രവർത്തനങ്ങൾ കേരളത്തിൽ ആകെ അഭിമാനകരമായ നേട്ടം ഉണ്ടാക്കുന്ന പഞ്ചായത്ത് ആക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ്. വയലിൽ മോയി മാഷേയും, ജെസ്സി ടീച്ചറെയും എല്ലാം സ്ഥാനാർഥി ആക്കിയതെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് ഇടതുപക്ഷ മുന്നണി നേതാക്കൾ പറഞ്ഞു, മുൻ ഇടതുപക്ഷ മുന്നണി നേതൃത്വം കാരശ്ശേരി പഞ്ചായത്തിനെ കേരളത്തിന്റെ ഒന്നാം നമ്പർ പഞ്ചായത്ത് ആക്കി മാറ്റിയിരുന്നു, കഴിഞ്ഞ അഞ്ചു വർഷക്കാലം കാരശ്ശേരി യെ സമ്പൂർണ്ണമായി തകർക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിച്ചത് തിരിച്ചുകൊണ്ടുവരും കാരശ്ശേരി പെരുമ എന്ന മുദ്രാവാക്യം ഉയർത്തി ഏറ്റവും ജനകീയരായ 20 പേരെയാണ് ഇടതുപക്ഷം സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്, എല്ലാ വിഭാഗം ജനങ്ങളുടെയും അംഗീകാരം നേടിയ കാരശ്ശേരിയെ വലിയ വികസന കൊതിപ്പിക്കലേക്ക് നയിക്കാൻ പ്രാപ്തരായ ഈ മുഴുവൻ സ്ഥാനാർത്ഥികളെ യും വിജയിപ്പിക്കണമെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി മുഹമ്മദ് റിയാസ് കാരശ്ശേരിയിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. കൺവെൻഷൻ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പി കെ കണ്ണൻ അധ്യക്ഷനായിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ടി വിശ്വനാഥൻ, ഏരിയ സെക്രട്ടറി വി കെ വിനോദ്, കാരശ്ശേരി നോർത്ത് ലോക്കൽ സെക്രട്ടറി കെ ശിവദാസൻ, കെ പി ഷാജി, എപി മോയി, കെ സി ആലി, ഷൈജു ചുണ്ടത്തുംപൊയിൽ, ഇ പി ബാബു, രതീഷ് തോട്ടക്കാട്, തുടങ്ങിയവർ സംസാരിച്ചു. കെ ശിവദാസൻ ജനറൽ കൺവീനറും, കെ സി ആലി ചെയർമാനുമായി 501 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു
Post a Comment