Nov 14, 2025

ശിശുദിനാഘോഷവും അവാർഡ് ഡേയും.


കോടഞ്ചേരി : ശിശുദിനത്തോടനുബന്ധിച്ച് കോടഞ്ചേരി സെൻ്റ് ജോസഫ്സ് എൽ.പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ശിശുദിന റാലി സ്കൂൾ മാനേജർ റവ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു. നിറപ്പകിട്ടാർന്ന വേഷവിധാനങ്ങളുമായി കെ.ജി ക്ലാസ്സ് മുതലുള്ള കുരുന്നുകൾ പങ്കെടുത്ത റാലി ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി. തുടർന്ന് ഈ വർഷത്തെ സബ്ജില്ലാ - സ്കൂൾ തല കലാമേളകളിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന സംഗമം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പൗളി മാത്യൂ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ആൻ്റണി ചൂരപ്പൊയ്കയിൽ അധ്യക്ഷത വഹിച്ചു. എൽ.എസ്.എസ് ജേതാക്കൾക്കുള്ള മെമൻ്റോകളും എ. ഇ. ഒ വിതരണം ചെയ്തു. പ്രധാനധ്യാപകൻ ജിബിൻ പോൾ സ്വാഗതവും സ്റ്റാഫ് പ്രതിനിധി ഡെന്നീസ് എൻ.സി നന്ദിയും പറഞ്ഞു. ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പായസ വിതരണവും നടത്തി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only