കോടഞ്ചേരി: കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മരിച്ച ആശുപത്രി ജീവനക്കാരിയുടെ സംസ്കാരം നാളെ. ഇന്ന് രാവിലെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് പാളത്തിന് സൈഡിൽ കൂടി നടന്നുപോകുമ്പോൾ അബദ്ധത്തിൽ ട്രെയിൻ തട്ടുകയായിരുന്നു. വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഇൻസ്ട്രക്ടർ വീണ കുര്യനാണ് (50) മരിച്ചത്.
ഭർത്താവ് വേനപ്പാറ പെരിവല്ലി സ്വദേശി വേളംകോട് സെന്റ് ജോർജ് ഹൈസ്കൂളിലെ റിട്ട. അധ്യാപകൻ കിഴക്കേടത്ത് പി.എം സണ്ണി.
മക്കൾ: റയാൺ വർഗീസ്, ഇലാൻ കുര്യൻ.( ഇരുവരും വിദ്യാർത്ഥികൾ).
പരേത വേളംകോട് പുളിന്താനത്ത് കുര്യൻ മറിയാമ്മ ദമ്പതികളുടെ മകളാണ്.
സംസ്കാരം: നാളെ (15-11-25) ഉച്ചയ്ക്ക് 2 ന് വേളങ്കോടുള്ള പുളിന്താനത്ത് ഭവനത്തിൽ ആരംഭിച്ച്
മൈക്കാവ് സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സിമിത്തേരിയിൽ.
മൃതദേഹം വേളംങ്കോടുള്ള സ്വഭവനത്തിൽ പൊതുദർശനത്തിന് വച്ചിട്ടുണ്ട്.
Post a Comment