Dec 29, 2025

അമ്മയോട് പിണങ്ങി കോഴിക്കോട് ബീച്ചിലെത്തിയ 16-കാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; 4,000 രൂപ നൽകി ഇറക്കി വിട്ടു, 2 പേർ പിടിയിൽ


കോഴിക്കോട് : 16 വയസ്സുകാരിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിച്ച യുവാക്കൾ പിടിയിൽ.  ഷമീം, റയീസ് എന്നിവരാണ് പിടിയിലായത്. പെരിന്തൽമണ്ണ സ്വദേശിനിയായ പെൺകുട്ടിയെയാണ് ഇവർ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചത്.

20-ന് രക്ഷിതാക്കളുമായി പിണങ്ങി വീട് വീട്ടിറങ്ങിയ പെൺകുട്ടി പെരിന്തൽമണ്ണയിൽനിന്ന് ബസ് കയറി കോഴിക്കോട് ബീച്ചിലെത്തുകയും ഞായറാഴ്ച പുലർച്ചെ രണ്ടുമണിക്ക് യുവാക്കൾ ബീച്ചിൽനിന്ന് താമസസൗകര്യവും ഭക്ഷണവും നൽകാമെന്നുപറഞ്ഞ് ഫ്‌ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. ഫ്‌ളാറ്റിലുണ്ടായിരുന്ന രണ്ടുപേരാണ് കുട്ടിക്ക് മയക്കുമരുന്ന് നൽകിയത്.

പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം 4,000 രൂപ നൽകി ഉച്ചയോടെ കോഴിക്കോട് ബീച്ചിൽ ഇറക്കിവിട്ടു. കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പെരിന്തൽമണ്ണ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ബീച്ചിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളയിൽ സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളിൽ രണ്ടുപേർ ഒളിവിലാണ്.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only