Dec 27, 2025

ഗൂഗിളില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു; പഴയ ഇമെയില്‍ ഐഡിയൊക്കെ ഒന്ന് പുതുക്കിയാലോ ?


എല്ലാവര്‍ക്കും ഇമെയില്‍ ഐഡി ഉണ്ടാകും അല്ലേ? പണ്ട് പഠനകാലത്തൊക്കെ ക്രീയേറ്റ് ചെയ്ത ഇമെയില്‍ ഐഡി എപ്പോഴെങ്കിലുമൊക്കെ ഒന്ന് മാറ്റിയാല്‍ കൊള്ളാമെന്ന് തോന്നിയിട്ടില്ലേ ? . നല്ല ക്യൂട്ട് പേരുകളൊക്കെ വച്ച് ക്രീയേറ്റ് ചെയ്ത ഈ ഐഡികള്‍ അന്ന് അടിപൊളിയായി തോന്നിയിട്ടുണ്ടാവും. പിന്നീട് ജോലിക്ക് ആപ്ലിക്കേഷന്‍ അയക്കുമ്പോഴോ, ഒഫീഷ്യലായുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമ്പോഴോ പണ്ടത്തെ ക്യൂട്ട് ഇമെയില്‍ വിലാസത്തിന് അത്ര ഗമയൊന്നും ഉണ്ടാവില്ല. അതുകൊണ്ട് ഇമെയില്‍ ഐഡി ഒന്ന് എഡിറ്റ് ചെയ്യാന്‍ വഴിയുണ്ടോ എന്ന് തോന്നിയിട്ടില്ലേ?
എന്നാല്‍ കേട്ടോളൂ അന്നൊന്നും ആഗ്രഹിച്ചിട്ട് നടക്കാതെ പോയ അക്കാര്യം ഗൂഗിള്‍ ഇപ്പോള്‍ സാധിച്ച് തരാന്‍ പോവുകയാണ്.നിലവിലുള്ള ഐഡിയിലെ ഡേറ്റകള്‍ നഷ്ടപ്പെടാതെതന്നെ ഉപഭോക്താക്കള്‍ക്ക് ഇമെയില്‍ വിലാസം മാറ്റാന്‍ കഴിയും.

change email address
പുതിയ ഇമെയില്‍ ഐഡി എങ്ങനെ ഉണ്ടാക്കാം
സാങ്കേതികമായ പല കാരണങ്ങളാല്‍ ഗൂഗിള്‍ ഇതുവരെ @gmail.com എന്ന യൂസര്‍നെയിമുകള്‍ സ്ഥിരമായി നിലനിര്‍ത്തിയിരുന്നു. പുതിയതായി വന്നിരിക്കുന്ന അപ്‌ഡേറ്റ് അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് പുതിയ ഇമെയില്‍ വിലാസം തിരഞ്ഞെടുക്കാം. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് പഴയ വിലാസം ഇല്ലാതാകുമെന്ന ടെന്‍ഷന്‍ വേണ്ട. അത് നിങ്ങളുടെ മറ്റൊരു പേരായി അവിടെത്തന്നെ നിലനില്‍ക്കും. അതായത് പഴയതും പുതിയതുമായ വിലാസത്തിലേക്ക് വരുന്ന എല്ലാ മെയിലുകളും ഒരേ ഇന്‍ബോക്‌സില്‍ത്തന്നെ എത്തിച്ചേരും. അതുപോലെ അക്കൗണ്ടിലുള്ള ഗൂഗിള്‍ ഡ്രൈവ് ഫയലുകള്‍, ഗൂഗിള്‍ ഫോട്ടോസ്, സബ്‌സ്‌ക്രിപ്ഷനുകള്‍, പര്‍ച്ചേസ് ഹിസ്റ്ററി ഇവയെല്ലാം സുരക്ഷിതമായി പുതിയ വിലാസത്തിലേക്ക് മാറും. പഴയ മെയില്‍ വിലാസം അക്കൗണ്ടില്‍നിനും മാറ്റികളയുകയുമില്ല.

change email address 
നിബന്ധനകള്‍ ഇങ്ങനെ
ഈ മാറ്റം കൊണ്ടുവരുമ്പോഴും സുരക്ഷയെ മാനിച്ച് ചില നിബന്ധനകള്‍ ഗൂഗിള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവ ഇങ്ങനെയാണ്.

ഇമെയില്‍ വിലാസം ഒരിക്കല്‍ മാറ്റികഴിഞ്ഞാല്‍ അടുത്ത ഒരു വര്‍ഷത്തേക്ക് മാറ്റാന്‍ കഴിയില്ല.
ഉപഭോക്താവിന് എപ്പോള്‍ വേണമെങ്കിലും തന്റെ ഐഡിയിലേക്ക് തിരിച്ച് പോകാനുളള ഓപ്ഷനുണ്ട്.
ഇമെയില്‍ വിലാസം മാറ്റുന്നതിന് മുന്‍പ് ഡേറ്റാക്രമീകരണങ്ങളും ബാക്കപ്പും ചെയ്തുവയ്‌ക്കേണ്ടതുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കുന്ന ഗൂഗിള്‍ വര്‍ക്ക് സ്‌പേസ് അക്കൗണ്ടുകള്‍ക്ക് നിലവില്‍ ഈ സേവനം ലഭ്യമല്ല.
എങ്ങനെ ലഭിക്കും
ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് ഘട്ടംഘട്ടമായി സേവനം ലഭ്യമായിത്തുടങ്ങും. ഗൂഗിള്‍ അക്കൗണ്ട് സെറ്റിംഗ്‌സിലെ പേഴ്‌സണല്‍ ഇന്‍ഫര്‍മേഷന്‍ വിഭാഗത്തില്‍ ' goole account email' എന്ന ഓപ്ഷന്‍ ലഭ്യമാണോ എന്ന് പരിശോധിച്ച് നോക്കാവുന്നതാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only