Dec 26, 2025

7ാംമത് കേരള മാസ്റ്റേഴ്സ് ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിന് കോടഞ്ചേരി ഒരുങ്ങി


കോടഞ്ചേരി: 7ാംമത് കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ ഒരുക്കങ്ങൾ പൂര്‍ത്തിയായി. 2025 ഡിസംബർ 27 മുതൽ 30 വരെ കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്കൂൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

കേരളത്തിന്റെ 14 ജില്ലകളിൽ നിന്നായി ഏകദേശം 450 പുരുഷ-വനിതാ കായികതാരങ്ങൾ ചാമ്പ്യൻഷിപ്പിനായി കോടഞ്ചേരിയിൽ എത്തിച്ചേരും. ദേശീയ, അന്തർദേശീയ തലങ്ങളിൽ മത്സരപരിചയമുള്ള താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റായിരിക്കും ഇത്.

മത്സരങ്ങൾ 2025 ഡിസംബർ 27ന് വൈകിട്ട് 3.30ന് ആരംഭിക്കും. പകലും രാത്രിയും മത്സരങ്ങൾ നടക്കും. രാത്രിയിലെ മത്സരങ്ങൾക്കായി ഫ്ലഡ് ലൈറ്റ് സംവിധാനം ഉൾപ്പെടെയുള്ള കോർട്ട് ഒരുക്കങ്ങൾ പൂര്‍ത്തിയായതായി കോഴിക്കോട് ജില്ലാ മാസ്റ്റേഴ്സ് ഹാൻഡ്‌ബോൾ അസോസിയേഷൻ സെക്രട്ടറി റോബർട്ട് അറക്കൽ അറിയിച്ചു.

കായികപ്രേമികൾക്ക് ആവേശം പകരുന്ന തരത്തിലുള്ള വിപുലമായ ഒരുക്കങ്ങളോടെയാണ് ഈ വർഷത്തെ കേരള മാസ്റ്റേഴ്സ് ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പ് 
സംഘടിപ്പിച്ചിരിക്കുന്നത്




Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only