2025ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ നിന്നും വിജയിച്ച മുഴുവൻ ജനപ്രതിനിധികൾക്കും തിരുവമ്പാടി കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ
തിരുവമ്പാടി പൗരാവലി പൊതു സ്വീകരണം നൽകി.
ജില്ലാ പഞ്ചായത്തിലേക്ക് രണ്ട്, ബ്ലോക്ക് പഞ്ചായത്തിലേക്ക് മൂന്ന്, ഗ്രാമ പഞ്ചായത്തിലേക്ക് പത്തൊമ്പത് എന്നിങ്ങനെ ആകെ ഇരുപത്തിനാല് അംഗങ്ങളാണ് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ നിന്നും വിജയിച്ചിട്ടുള്ളത്. ഇരുപത്തിനാല് അംഗങ്ങളിൽ ഇരുപത്തിമൂന്ന് അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ച് സ്വീകരണം ഏറ്റുവാങ്ങി .
കലാ സാംസ്കാരിക വേദി പ്രസിഡൻ്റ് ജോർജ്ജ് കാവാലം മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ തിരുവമ്പാടി ബസ്സ് സ്റ്റാൻഡിന് സമീപമുള്ള സർവ്വീസ് സഹകരണ ബാങ്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സ്വീകരണയോഗം തിരുവമ്പാടി പ്രസ് ക്ലബ് പ്രസിഡൻ്റ് തോമസ് വലിയപറമ്പൻ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡൻ്റ് ബാബു മാസ്റ്റർ പൈക്കാട്ടിൽ, തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോസ് മാത്യു എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു. അജു എമ്മാനുവൽ, മുസ്തഫ ടി.കെ, കെ.ഡി. തോമസ് എന്നിവർ സംസാരിച്ചു.
മില്ലി മോഹൻ, ഫിറോസ് ഖാൻ, മിസ്ഹബ് കീഴരിയൂർ, സ്മിത ബാബു, ജയപ്രസാദ്, ജിതിൻ പല്ലാട്ട്, ബോസ് ജേക്കബ് എന്നിവർ മറുപടി പ്രസംഗം നടത്തി.
പൊതു സമ്മേളനത്തിനോട് അനുബന്ധിച്ച് കലാ സാംസ്കാരിക വേദി അംഗങ്ങളുടെ നേതൃത്വത്തിൽ സംഗീത വിരുന്നും സംഘടിപ്പിച്ചു.
Post a Comment