Dec 21, 2025

കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ആരാകുമെന്നതിൽ ആകാംക്ഷ സമീപ പഞ്ചായത്തിൽ പ്രസിഡന്റ് പദവി തീരുമാനമായി


കോടഞ്ചേരി: ഭരണ മികവിന്റെ അംഗീകാരമായി യുഡിഎഫിന് ലഭിച്ച വമ്പിച്ച ഭൂരിപക്ഷത്തോടുകൂടെയുള്ള തുടർഭരണം, മുൻ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ബ്ലോക്ക് മെമ്പറും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന ജോബി ജോസഫിനും, കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡണ്ടും, വാർഡ് മെമ്പറും, അന്നക്കുട്ടി ദേവസ്യക്കും സാധ്യത.

 മുൻ പഞ്ചായത്ത് മെമ്പറും , കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന 
പതിനൊന്നാം വാർഡ് മുറമ്പാത്തി, എൽ. ഡി.എഫിൽ നിന്നും 390 വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷത്തിൽ തിരിച്ചുപിടിച്ച ജോബി ജോസഫ് എന്ന ജോമോൾ ആകണമെന്ന് ഒരു വിഭാഗം നേതാക്കളുടെയും പ്രവർത്തകരുടെയും ആവശ്യം.

മലയോര ഗ്രാമമായ പശുക്കടവിലെ പരമ്പരാഗത കോൺഗ്രസ് കുടുംബത്തിൽ ജനിച്ച് കെഎസ്‌യുവിലൂടെ പ്രസ്ഥാനത്തിൻറെ ഭാഗമാവുകയും, വിവാഹശേഷം കോടഞ്ചേരിയിലേക്ക് വരികയും കുടുംബശ്രീയിലൂടെ സിഡിഎസ് മെമ്പറും, എഡിഎസ് പ്രസിഡണ്ടും ആയി സാമൂഹ്യപ്രവർത്തനത്തിൽ എന്നും ഊർജ്ജസ്വലതയോടെ പ്രവർത്തിച്ചിരുന്ന യുവത്വത്തിന്റെ പ്രതീകമാണ് ജോബി.

ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡൻറ്, മഹിള കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് ആയും പ്രവർത്തിച്ച ജോബി നിലവിൽ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് ആണ്.

പഞ്ചായത്ത് മെമ്പർ,  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എന്നി നിലകളിലും കഴിഞ്ഞ കാലഘട്ടങ്ങളിൽ നമ്മുടെ നാട്ടിൽ ചെയ്ത വികസന പ്രവർത്തനങ്ങൾക്കും, ജനോപകാര, ജനക്ഷേമ പ്രവർത്തനങ്ങൾക്ക് എന്നും താല്പര്യത്തോടെ ജനങ്ങളോട് ചേർന്ന് നിന്ന് പ്രവർത്തിച്ചതിനുള്ള   അംഗീകാരം എന്ന നിലയിലാണ് ജോബിക്ക് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് ആകാനുള്ള പ്രഥമ പരിഗണന ഉള്ളത് .



താമരശ്ശേരി രൂപതയുടെ സാമൂഹ്യ ക്ഷേമ  പ്രസ്ഥാനമായ സി ഓ ഡിയിലൂടെ പൊതുപ്രവർത്തനരംഗത്തേക്ക് ഇറങ്ങിയ  അന്നക്കുട്ടി ദേവസ്യ രണ്ടായിരത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഒമ്പതാം വാർഡിൽ വിജയിച്ച്  ആദ്യമായി പഞ്ചായത്ത് മെമ്പർ ആയി.  

 2005 ൽ ഡിഐസിയുടെ ഭാഗമായി ഇടതുപക്ഷ സ്ഥാനാർത്ഥിയായി പതിനൊന്നാം വാർഡിൽ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.

2010ലും 2015ലും ഒമ്പതാം വാർഡിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച്  വിജയിച്ച് പഞ്ചായത്തിന്റെ  വൈസ് പ്രസിഡണ്ട് , പ്രസിഡൻറ് പദവികൾ ലഭിക്കുകയും ചെയ്തു .

 2020ൽ സിപിഎം വിജയിച്ച  ഒമ്പതാം വാർഡ് യുഡിഎഫിനു വേണ്ടി തിരിച്ചുപിടിച്ചാണ്  ഈ തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തിൽ അന്നക്കുട്ടി ദേവസ്യ വിജയിച്ചത്.

ദീർഘകാല പഞ്ചായത്ത്  ഭരണസമിതിയിലെ പ്രവർത്തന പരിചയവും, സർവ്വകക്ഷി  സ്വീകാര്യതയും മുതിർന്ന നേതാവ് എന്ന പരിഗണനയും പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തേക്ക് അന്നക്കുട്ടിയെ പരിഗണിക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only