Dec 15, 2025

സ്വര്‍ണവില ലക്ഷത്തിലെത്താന്‍ ഇനി വെറും 1200 രൂപ കൂടി; ഇന്നും വര്‍ധന, പവന് വര്‍ധിച്ചത് 600


സ്വര്‍ണ വിലയില്‍ ഇന്നും കുതിപ്പ്. പവന്‍ വില ലക്ഷം തൊടാന്‍ ഇനി വെറും 1200 രൂപ കൂടിയേ വേണ്ടൂ എന്നിടത്താണ് ഇന്ന് വില. 600 രൂപയുടെ വര്‍ധനയാണ് പവന്‍ സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്. 

ശനിയാഴ്ച നേരിയ ഇടിവാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരുന്നത്. ഗ്രാമിന് 25 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 12,275 രൂപയായാണ് സ്വര്‍ണവില കുറഞ്ഞത്. പവന് 200 രൂപയും കുറഞ്ഞു. 98,200 രൂപയായാണ് സ്വര്‍ണ വില കുറഞ്ഞത്. 18 കാരറ്റിന്റെ വിലയില്‍ 20 രൂപയുടെ കുറവാണുണ്ടായത്. 10,095 രൂപയായാണ് കുറഞ്ഞത്. 14 കാരറ്റിന്റെ വില 15 രൂപ കുറഞ്ഞ് ഗ്രാമിന് 7,860 രൂപയായി ഇടിഞ്ഞു. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു തന്നെയായിരുന്നു. ട്രായ് ഔണ്‍സിന് 18.60 ഡോളറിന്റെ ഉയര്‍ച്ചയാണ് ഉണ്ടായത്. 4,300.4 ഡോളറായാണ് ഉയര്‍ന്നത്. 

ഇന്നത്തെ വില
പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് ഇന്ന് 22 കാരറ്റ് സ്വര്‍ണം വര്‍ധിച്ചത്. ഇതോടെ പവന്‍ വില 98,800 ആയി. 12,350 രൂപയാണ് ഗ്രാമിന്റെ വില.

24 കാരറ്റ്
ഗ്രാമിന് 82 രൂപ കൂടി 13,473
പവന് 656 കൂടി 1,07,784

22കാരറ്റ്
ഗ്രാമിന് 75 രൂപ കൂടി 12,350
പവന് 600 രൂപ കൂടി 98,800

18 കാരറ്റ്
ഗ്രാമിന് 62 രൂപ കൂടി 10,105
പവന് 496 രൂപ കൂടി 80,840

സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് വെള്ളിയാഴ്ച  എത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ വന്‍ കുതിപ്പ് രേഖപ്പെടുത്തിയതിന് പിന്നാലെ ഉച്ചക്ക് ശേഷം വീണ്ടും കൂടിയാണ് റെക്കോഡിട്ടത്.

ഉച്ചക്ക് ഗ്രാമിന് 50 രൂപ കൂടി 12,210 രൂപയും പവന് 400 രൂപ കൂടി 97,680 രൂപയുമായി. രാവിലെ ഗ്രാമിന് 175 രൂപയും വര്‍ധിച്ചിരുന്നു. 12,160 രൂപയായിരുന്നു ഗ്രാം വില. പവന് 1400 രൂപ കൂടി 97,280 രൂപയുമായിരുന്നു പവന് വില.

*ഡിസംബറിലെ സ്വര്‍ണവില*

1. 95,680 രൂപ -
2. 95,480 രൂപ (രാവിലെ), ഉച്ചതിരിഞ്ഞ് 95,240 രൂപ -
3. 95,760 രൂപ
4. 95,600 രൂപ
5. 95,280 (രാവിലെ), ഉച്ചതിരിഞ്ഞ് 95,840 രൂപ
6. 95,440
7.95,440
8.95,640
9. 95,400 (രാവിലെ) 9 94,920 (ഉച്ചക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
10. 95,560
11. 95480 (രാവിലെ) -95880(ഉച്ചക്ക്)
12. 97280 (രാവിലെ)-97,680 (ഉച്ചക്ക്)-98,400(വൈകുന്നേരം)
13- 98,200
14. 98,200
15. 98,800

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only