മുക്കം ധർമഗിരി സെന്റ് ജോസഫ് ഹോസ്പിറ്റലിനോട് അനുബന്ധിച്ചുള്ള നേഴ്സിങ് കോളേജിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോർജ് നിർവഹിച്ചു. ചടങ്ങിൽ അധ്യക്ഷ സ്ഥാനം വഹിച്ചുകൊണ്ട് പുതിയ ഐ. പി. ഡി. കോംപ്ലക്സിന്റെയും, കോളേജ് ഓഫ് നേഴ്സിങ് ബിൽഡിങ്ങിന്റെ ശിലാസ്ഥാപന ആശീർവാദകർമ്മം താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു. തിരുവമ്പാടി എംഎൽഎ ശ്രീ ലിന്റോ ജോസഫ് ശിലാഫലകം അനാച്ഛാദനം ചെയ്ത് സംസാരിച്ചു. എം എസ് ജെ സെന്റ്. തോമസ് പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സിസ്റ്റർ ഷീല എം സ് ജെ ഈ സ്ഥാപനങ്ങളെ നാടിനും സമർപ്പിച്ചു പ്രസംഗിച്ചു. ആരോഗ്യ രംഗത്തെ മികച്ച സേവനത്തോടൊപ്പം ഉന്നത നിലവാരമുള്ള നേഴ്സിങ് വിദ്യാഭ്യാസം കൂടി ലഭ്യമാക്കുകയാണ് പുതിയ കോളേജിലൂടെ ലക്ഷ്യമിടുന്നത്. ശ്രീമതി മില്ലി മോഹൻ, ഡിസ്റ്റിക് പഞ്ചായത്ത് പ്രസിഡന്റ് കോഴിക്കോട്, അഡ്വക്കേറ്റ് ചാന്ദിനി മുനിസിപ്പൽ ചെയർപേഴ്സൺ മുക്കം, ശ്രീ. പി ടി. ബാബു ഫോർമൽ മുൻസിപ്പൽ ചെയർമാൻ മുക്കം, എന്നിവർ സന്നിഹിതരായിരുന്നു.
ശ്രീ സിജു കെ നായർ, ഹെൽത്ത് ഇൻസ്പെക്ടർ സി. എച്ച്. സി. മുക്കം, ഫാദർ തോമസ് നാഗ പറമ്പിൽ തിരുവമ്പാടി ഫോറോന വികാരി, ശ്രീ. റൈനീഷ് ഇ. കെ. കൗൺസിലർ അഗത്യസ്ത്യമുഴി ഡിവിഷൻ, ശ്രീ. അലി അക്ബർ പ്രസിഡന്റ് വ്യാപാര വ്യവസായി ഏകോപന സമിതി മുക്കം, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഈ പരിപാടിയിൽ സിസ്റ്റർ ഡാലിയ എം സ് ജെ അഡ്മിനിസ്ട്രേറ്റർ സ്വാഗതം ചെയ്യുകയും സിസ്റ്റർ ലിഖിത എം എസ് നന്ദി അറിയിക്കുകയും ചെയ്തു. പ്രൊഫസർ പൊന്നമ്മ കെ എം പ്രിൻസിപ്പൽ കോളേജ് ഓഫ് നഴ്സിംഗ, റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.
Post a Comment