Dec 8, 2025

പെൻഷൻ പണം നല്‍കിയില്ല; കൊല്ലത്ത് കൊച്ചുമകൻ മുത്തശ്ശിയെ കഴുത്തറുത്ത് കൊലപ്പെടുത്തി


കൊല്ലം: ചവറയില്‍ പെന്‍ഷന്‍ പണം നല്‍കാത്തതിന്റെ ദേഷ്യത്തില്‍ മുത്തശ്ശിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചവറ വട്ടത്തറ കണിയാന്റെയ്യത്ത് തെക്കതില്‍ വീട്ടില്‍ സുലേഖ ബീവി (70) ആണ് മരിച്ചത്.സംഭവത്തില്‍ കൊച്ചുമകന്‍ ഷഹനാസ്(28)നെ ചവറ പൊലീസ് കസ്റ്റഡിയിലെടുത്തു.

സുലേഖ ബീവിയുടെ തല കട്ടിലിനടിയില്‍ കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കൊലപാതകം നേരില്‍ കണ്ട ഷഹനാസിന്റെ മാതാവ് മുംതാസ് ജീവനൊടുക്കാൻ ശ്രമിച്ചു. ഷഹനാസ് ലഹരി ഉപയോഗിക്കുന്ന ആളാണെന്നാണ് ചവറ പൊലീസ് വ്യക്തമാക്കുന്നത്. ഷഹനാസ് മുൻപും പല കേസുകളിലും പ്രതിയായിരുന്നതായും പൊലീസ് പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only