കോടഞ്ചേരി : മലബാറിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ കണ്ണോത്ത് സെൻ്റ് മേരീസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോൽഭവ മാതാവിൻ്റെയും അത്ഭുത പ്രവർത്തകനായ വിശുദ്ധ സെബസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാൾ മഹോത്സവത്തിന് ഭക്തിനിർഭരമായ ചടങ്ങുകളോടെ കൊടിയേറി.
തിങ്കളാഴ്ച (01 - 12- 2025) വൈകുന്നേരം നടന്ന കൊടിയേറ്റ ചടങ്ങുകൾക്ക് ബഹു. സെബാസ്റ്റ്യൻ പുളിക്കൽ അച്ചൻ മുഖ്യകാർമ്മികത്വം വഹിച്ചു. ബഹു. എബിൻ മാടശ്ശേരി CST (അസി. വികാരി), കൈ ക്കാരമാർ, പാരിഷ് കൗൺസിൽ സെക്രടറി എന്നിവർ നേതൃത്വം വഹിച്ചു.നിരവധി വിശ്വാസികൾ കണ്ണോത്തമ്മയുടെ അനുഗ്രഹത്തിനായി ചടങ്ങുകളിൽ പങ്കെടുത്തു. ഭക്തിയുടെയും പ്രത്യാശയുടെയും അന്തരീക്ഷത്തിൽ നടന്ന കൊടിയേറ്റത്തോടെ എട്ട് ദിവസം നീണ്ടുനിൽക്കുന്ന തിരുനാളിന് ഔദ്യോഗികമായി തുടക്കമായി.
തുടർന്നുള്ള ദിവസങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ, നൊവേന, ദിവ്യബലി, മറ്റ് തിരുക്കർമ്മങ്ങൾ എന്നിവ നടക്കും.
Post a Comment