ന്യൂഡൽഹി: 23-ാമത് ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ട് ഇന്ത്യയിലെത്തി. വ്യാഴാഴ്‌ച വൈകുന്നേരം 6.35-നാണ് റഷ്യൻ പ്രസിഡന്റിനെ വഹിച്ചുകൊണ്ടുള്ള വിമാനം ഡൽഹിയിലെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. 2021-ന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ ഇന്ത്യൻ സന്ദർശനമാണിത്. റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ച ശേഷം നടക്കുന്ന ആദ്യ സന്ദർശനം കൂടിയാണിത്.
ഒട്ടേറെ പ്രതിരോധ, വ്യാപാര കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യൻ പ്രസിഡന്റിനെ സ്വീകരിക്കാൻ പ്രോട്ടോക്കോൾ ലംഘിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിൽ എത്തിയിരുന്നു. വിദേശ നേതാവിനെ വിമാനത്താവളത്തിൽ പോയി സ്വീകരിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ അപൂർവ നയതന്ത്ര നീക്കം, ഈ സന്ദർശനത്തിന് ഇന്ത്യ നൽകുന്ന പ്രാധാന്യമാണ് സൂചിപ്പിക്കുന്നത്. നിരവധി ബിസിനസ് നേതാക്കളുടെ ഒരു വലിയ പ്രതിനിധി സംഘവും പുതിനെ അനുഗമിക്കുന്നുണ്ട്.
പുട്ടിന് വേണ്ടി ഇന്ന് രാത്രി പ്രധാനമന്ത്രി അത്താഴ വിരുന്ന് ഒരുക്കുന്നുണ്ട്. വെള്ളിയാഴ്ചയാണ് പുതിൻ്റെ ഔദ്യോഗിക പരിപാടികൾ ആരംഭിക്കുന്നത്. രാവിലെ 11 മണിയോടെ രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടക്കും. തുടർന്ന് രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ച ശേഷം ഹൈദരാബാദ് ഹൗസിലേക്ക് പോകും. അവിടെയായിരിക്കും പ്രധാനപ്പെട്ട ഉഭയകക്ഷി ചർച്ചകൾ നടക്കുക. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡന്റിനായി ഒരു വർക്കിംഗ് ലഞ്ച് ഒരുക്കും. അതിനുശേഷം, നിലവിലുള്ള സഹകരണം അവലോകനം ചെയ്യുന്നതിനും പുതിയ പങ്കാളിത്ത മേഖലകൾ തിരിച്ചറിയുന്നതിനും .
ലഷ്യമിട്ടുള്ള പ്രതിനിധി ചർച്ചകൾ നടക്കും
റഷ്യയുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കുന്നതിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. പ്രത്യേകിച്ച് ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽസ്, കാർഷിക ഉൽപ്പന്നങ്ങൾ, സമുദ്രോത്പന്നങ്ങൾ എന്നിവയുടെ ഇന്ത്യൻ കയറ്റുമതി വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. റഷ്യൻ വിപണികളിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനം ഇന്ത്യൻ കമ്പനികൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും, തൊഴിലവസരങ്ങൾ വർധിപ്പിക്കാനും കാർഷിക വരുമാനത്തെ പിന്തുണയ്ക്കാനും സഹായിക്കും. ഷിപ്പിംഗ്, ആരോഗ്യ സംരക്ഷണം, വളങ്ങൾ, കണക്റ്റിവിറ്റി എന്നിവയിൽനിരവധി കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെക്കാൻ സാധ്യതയുണ്ട്. നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനുള്ള തീരുമാനവുമുണ്ടാകും.
Post a Comment