"സത്യം പറയാമല്ലോ, ഉള്ളിൽ കുറച്ചേറെ സന്ദേഹത്തോട് കൂടിയാണ് ഞങ്ങൾ തിരുവമ്പാടി ഫാം ടൂറിസ സർക്യൂട്ട് സന്ദർശിക്കാനായി വന്നത്. സ്ഥിരം ടൂർ പാറ്റേണുകളിൽ നിന്നും മാറി, ഒരു പുതുമയാകട്ടെ എന്ന് ചിന്തിച്ചാണ് ഇത്തവണത്തെ യാത്ര തിരുവമ്പാടി ഫാം ടൂറിസ സർക്യൂട്ടിലേക്ക് ആകാം എന്ന് തീരുമാനിച്ചതെങ്കിലും, കൂടെ വരുന്നവർക്ക് ഇത് എത്രമാത്രം ഇഷ്ടപ്പെടും എന്ന് നല്ല ആശങ്ക ഉണ്ടായിരുന്നു. എന്നാൽ , തികഞ്ഞ സംതൃപ്തിയോടെയാണ് ഞങ്ങൾ തിരികെ പോകുന്നത്."
ബാലുശ്ശേരി, കുട്ടമ്പൂർ മെക് സെവൻ ടൂർ കോ ഓർഡിനേറ്റർ മുഹമ്മദ് അലി മാസ്റ്റർ ഏറെ ആഹ്ലാദപൂർവ്വം പറഞ്ഞ വാക്കുകളാണിത്. പ്രകൃതി രമണീയതയോടൊപ്പം കാർഷിക പഠനവും ഇഴചേർന്ന ഫാമുകളും, കർഷകരുടെയും ടൂർ സംഘാടകരുടെയും മികച്ച ആതിഥേയത്വവും , കുളിർമയേറിയ ഇരവഞ്ഞിപ്പുഴയും, രുചികരമായ ഭക്ഷണവും എല്ലാം ഒന്നിനൊന്നു മികച്ചവ ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഹമ്മദ് അലി എം.പി, അബ്ദുൽ ഷുക്കൂർ എം എന്നിവരുടെ നേതൃത്വത്തിൽ പത്തൊമ്പത് അംഗ സംഘമാണ് ഇരവഞ്ഞിവാലി ഫാം ടൂറിസം സർക്യൂട്ട് സന്ദർശിക്കാനായി എത്തിയത്. ഫാം ടൂറിസം സൊസൈറ്റി പ്രസിഡണ്ട് അജു എമ്മാനുവൽ, സൊസൈറ്റി ഭാരവാഹികളായ ജയ്സൺ പ്ലാത്തോട്ടത്തിൽ, ഡൊമിനിക് മണ്ണൂക്കുശുമ്പിൽ, ദേവസ്യ മുളക്കൽ, ബീന അജു, സാബു തറക്കുന്നേൽ, ജോർജ്ജ് പനച്ചിക്കൽ, ജോസ് പുരയിടത്തിൽ തുടങ്ങിയവർ ചേർന്ന് സന്ദർശക സംഘത്തെ സ്വീകരിച്ച് വിവിധ ഫാമുകളും ഇരവഞ്ഞിപ്പുഴയും ആസ്വദിക്കാൻ സൗകര്യങ്ങൾ ചെയ്തു നൽകി.
Post a Comment