മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഓടത്തെരുവിൽ കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയോട് ചേർന്ന് രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യവും ഹോട്ടൽ മാലിന്യവും തള്ളിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഓടത്തെരുവ് മാടാമ്പുറം ഭാഗങ്ങളിൽ ക്യാമറകൾ സ്ഥാപിക്കണമെന്നും മുക്കം പോലീസ് സ്റ്റേഷനിൽ സെക്രട്ടറിയോട് പരാതി നൽകുവാനും യുഡിഎഫ് മെമ്പർമാർ ആവശ്യപ്പെട്ടു ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർക്കും പരാതി നൽകിയിട്ടുണ്ട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജംഷീദ് ഒളകര, ടി എം ജാഫർ, മുഷീർ പട്ടാൻക്കുന്നൻ, അമിന ബാനു, എൻ കെ അൻവർ, സി കെ വിജീഷ്, ഹസീന ബഷീർ, സീനത്ത് കവണഞ്ചേരി എന്നിവർ സ്ഥലം സന്ദർശിച്ചു
Post a Comment