കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി മില്ലി മോഹൻ കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെ ഡയറക്ടർ ആണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി മില്ലി മോഹൻ കൊട്ടാരത്തിലിന് കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. മാർക്കറ്റിംഗ് സൊസൈറ്റി അങ്കണത്തിൽ നടന്ന സ്വീകരണ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മില്ലി മോഹനെ പൊന്നാട അണിയിച്ചും, മൊമെന്റോ നൽകിയും ആദരിച്ചു.
മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത പി.ആർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുഹമ്മദ് വട്ടപ്പറമ്പിൽ, തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് മാത്യു, മാർക്കറ്റിംഗ് സൊസൈറ്റി വൈസ് പ്രസിഡന്റ് റോബർട്ട് നെല്ലിക്കതെരുവിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ ബാബു, ജോഷി പുല്ലുകാട്ട്, സോണി മണ്ഡപത്തിൽ, സജ്‌ന മുഹമ്മദാലി, ബിജു എണ്ണാർമണ്ണിൽ, ഫിറോസ് ഖാൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജെ കുര്യാച്ചൻ, സുന്ദരൻ എ. പ്രണവം, പി.ടി ഹാരിസ്, ലിസി സണ്ണി, ഷൈനി ബെന്നി, രാമചന്ദ്രൻ കരിമ്പിൽ, ഷിജു ചെമ്പനാനി, ഗോപിനാഥൻ മൂത്തേടത്ത്, ദിനേശൻ പുൽപറമ്പിൽ, എ.കെ മുഹമ്മദ്, സംഘം ഡയറക്ടർമാരായ സാലസ് ഫ്രാൻസിസ്, ഷെറീന കിളിയണ്ണി, നീന ജോഫി, ശ്രീനിവാസൻ ടി.സി, സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി.എൻ പ്രസംഗിച്ചു.
*മാർടെക്സ് ഓണം സമ്മാനോത്സവ് 2025 നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ വെച്ച് നിർവഹിച്ചു.*
Post a Comment