Jan 9, 2026

വൈബ് ഫോർ വെൽനെസ്സ് പോസ്റ്റർ പ്രകാശനം സംഘടിപ്പിച്ചു.


കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കൂടരഞ്ഞി കമ്മ്യൂണിറ്റി ഹാളിൽ ആരോഗ്യം ആനന്ദം പ്രോഗ്രാമിന്റെ ഭാഗമായി ആരോഗ്യകരമായ ഭക്ഷണം,മതിയായ വ്യായാമം,കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവയുള്ള ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിന് യുവജനങ്ങളും കുട്ടികളും ഉൾപ്പെടെ എല്ലാ വർക്കും പ്രചോദനം നൽകുക എന്ന ലക്ഷ്യത്തോടുകൂടി നിങ്ങൾ ആരോഗ്യവാൻ ആണോ?സൗജന്യ വെബ് ടൂൾ ഉപയോഗിച്ച് ആരോഗ്യം സംബന്ധിച്ച വിവരങ്ങൾ സ്വയം പരിശോധിക്കുക എന്ന പോസ്റ്റർ പ്രകാശനം പഞ്ചായത്ത് പ്രസിഡണ്ട് ബോബി ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജോർജുകുട്ടി കക്കാടംപൊയിൽ അധ്യക്ഷത വഹിച്ചു.

വൈബ് ഫോർ വെൽനസിന്റെ ഭാഗമായി ടീന സ്വരാജിന്റെ നേതൃത്വത്തിൽ സൂമ്പാ ഡാൻസും, ആയുർവേദ ഡോക്ടർ കൃഷ്ണേന്ദുവിന്റെ നേതൃത്വത്തിൽ യോഗ ക്ലാസ്സും സംഘടിപ്പിച്ചു. വാർഡ് മെമ്പർമാരായ ആയിഷാബി ഷിയാസ്, നിസാറ ബീഗം, സക്കീന സലീം, മേരി തങ്കച്ചൻ, ലീലാമ്മ മുള്ളനാനിക്കൽ, ജെയിംസ് സെബാസ്റ്റ്യൻ, മെഡിക്കൽ ഓഫീസർ ഡോക്ടർ ദിവ്യ പി കെ, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ വൃന്ദ. പി ഹെൽത്ത്‌ ഇൻസ്‌പെക്ടർ 
കെ.ബി ശ്രീജിത്ത്, പബ്ലിക് ഹെൽത്ത് നേഴ്സ്  എം.ഖദീജ എന്നിവർ സംസാരിച്ചു.

 സ്കൂൾ അധ്യാപകർ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ, ആശ പ്രവർത്തകർ, സ്വതന്ത്ര ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാരി വ്യവസായി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only