കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ജനപ്രതിനിധികൾക്കും, സമീപ പ്രദേശങ്ങളിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌മാർ, വൈസ് പ്രസിഡന്റ്‌മാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ എന്നിവർക്ക് തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഉജ്വലമായ സ്വീകരണം നൽകി. തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി അങ്കണത്തിൽ നടന്ന സ്വീകരണ ചടങ്ങ് സംസ്ഥാനത്തെ പ്രമുഖ സഹകാരി എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംബന്ധിച്ച മുഴുവൻ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെയും ഉദ്ഘാടകനായ എൻ. സുബ്രഹ്മണ്യൻ പൊന്നാട അണിയിച്ച് ആദരിച്ചു.
മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാകുഴി, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത പി.ആർ, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്കുട്ടി കക്കാടംപൊയിൽ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ ടോം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോബി ഇലന്തൂർ, മുഹമ്മദ് വട്ടപ്പറമ്പിൽ, ജിമ്മി ജോസ് പൈമ്പള്ളിൽ, ദീപ ഷൈജോ, ജില്ലാ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് വി.ഡി ജോസഫ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അംഗം ജയപ്രസാദ്, തിരുവമ്പാടി പ്രസ്സ് ഫോറം പ്രസിഡന്റ് തോമസ് വലിയപറമ്പൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുസമദ് പേക്കാടൻ, സുന്ദരൻ എ. പ്രണവം, പി.ടി ഹാരിസ്, സംഘം വൈസ് പ്രസിഡന്റ് റോബർട്ട് നെല്ലിക്കതെരുവിൽ, സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി.എൻ പ്രസംഗിച്ചു. ചടങ്ങിൽ വെച്ച് മാർടെക്സ് ഏക്സ്‌ക്ലുസീവ് ബ്രൈഡൽ ഫ്ലോർ നിർമാണ പ്രവർത്തി ഉദ്ഘാടനവും, മൂന്നാർ ഫ്രഷ് ചായപ്പൊടി, മറയൂർ ടേസ്റ്റ് ശർക്കര ബ്രാന്റുകളുടെ ലോഞ്ചിങ്ങും എൻ. സുബ്രഹ്മണ്യൻ നിർവഹിച്ചു. ചടങ്ങുകൾക്ക് സംഘം ഡയറക്ടർമാരായ ഹനീഫ ആച്ചപ്പറമ്പിൽ, അഡ്വ. സിബു തോമസ് തോട്ടത്തിൽ, ഷെറീന കിളിയണ്ണി, ജോർജ് പാറേക്കുന്നത്ത്, ഫ്രാൻസിസ് സാലസ്, നീന ജോഫി നേതൃത്വം നൽകി.
Post a Comment