Jan 23, 2026

പുതിയ പദ്ധതിയുമായി KSRTC; ബസുകളിൽ ഭക്ഷണം വിതരണം ചെയ്യാനൊരുങ്ങി ചിക്കിങ് ക്യൂആർ കോഡ് സ്കാൻ ചെയ്താൽ ബസിൽ ഭക്ഷണമെത്തും;


തിരുവനന്തപുരം:
വിവിധ പരിഷ്കരണങ്ങളും പദ്ധതികളുമായി ജനമനസ് കീ‍ഴടക്കിയ കെ എസ് ആർ ടി സി പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നു. ഇന്ത്യൻ-അറേബ്യൻ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ ചിക്കിങ് (Chicking) കെഎസ്ആർടിസി ബസുകളിൽ ഭക്ഷണം വിതരണം ചെയ്യും. 5 ബജറ്റ് ടൂറിസം വാഹനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു.

യാത്രക്കാർക്ക് ക്യൂ ആർ കോഡ് വഴി അടുത്തുള്ള ഔട്ട്ലെറ്റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാവുന്നതാണ്. 25 ശതമാനം ഡിസ്കൗണ്ടിലായിരിക്കും വിൽപ്പന. ആദ്യമായാണ് സ്വകാര്യ കമ്പനിയുമായി പദ്ധതിയിൽ ഏർപ്പെടുന്നത്.

ബാംഗ്ലൂരിലേക്കുള്ള ബസുകളിലാണ് ആദ്യം പദ്ധതി നടപ്പിലാക്കുക. വാഹനം പാർക്ക് ചെയ്യാൻ കഴിയുന്ന ഔട്ട്ലെറ്റുകളിൽ വണ്ടി നിർത്തി നൽകും. നിർത്തുന്ന ഔട്ട്ലെറ്റുകളിൽ നിന്ന് ഡ്രൈവർക്കും കണ്ടക്ടർക്കും സൗജന്യ ഭക്ഷണവും ലഭിക്കും. പ്രത്യേക വാട്ട്സ് ആപ്പ് നമ്പറും ഭക്ഷണം ബുക്ക് ചെയ്യാൻ സജ്ജമാക്കിയിട്ടുണ്ട്.
ടെക്നോപാർക്കിൽ നിന്നുള്ള ആഴ്ചയിലുള്ള പുതിയ സർവീസ് നടത്തുന്ന ബസിലും ഭക്ഷണം നൽകും

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only