മുക്കം: കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയെയും അടൂർ പ്രകാശിനെയും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പരാതി. ഡി.വൈ.എഫ്.ഐ കാരശ്ശേരി നോർത്ത് മേഖല സെക്രട്ടറി പുഷ്കിൻ സി.എമ്മിനെതിരെയാണ് യൂത്ത് കോൺഗ്രസ് മുക്കം പോലീസിൽ പരാതി നൽകിയത്.
കാരശ്ശേരി കാരമൂല 'നാട്ടുകൂട്ടം' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വിവാദമായ ഓഡിയോ സന്ദേശം പങ്കുവെച്ചത്. ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ സോണിയാ ഗാന്ധിയെയും അടൂർ പ്രകാശിനെയും 'പരനാറി' എന്ന് വിളിച്ച് അധിക്ഷേപിച്ചതായാണ് പരാതിയിൽ പറയുന്നത്.
സ്ത്രീത്വത്തെ അപമാനിക്കുകയും രാഷ്ട്രീയ നേതാക്കളെ വ്യക്തിഹത്യ നടത്തുകയും ചെയ്ത പുഷ്കിനെതിരെ ഐ.ടി ആക്ട് പ്രകാരം കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് നിഷാദ് വിച്ചി നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. സംഭവത്തിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
Post a Comment