താമരശ്ശേരി: യുവതിയെ നാലു മാസത്തോളം പീഡിപ്പിച്ച കേസിലെ പ്രതിക്കായി എറണാകുളം നെടുമ്പാശ്ശേരി പോലീസ് തിരച്ചിൽ ആരംഭിച്ചു.
സമാന കേസിൽ മുമ്പും പ്രതിയായ ചമൽ പൂവൻ മല സ്വദേശി വിശാൽ ( 31) നെതിരെയാണ് നെടുമ്പാശ്ശേരി പോലീസ് കേസെടുത്തത്. യുവതിയെ നെടുമ്പാശ്ശേരിയിലെ ഹോട്ടലിലും, അപ്പാർട്ട്മെമെൻറിലും എത്തിച്ചാണ് പീഡിപ്പിച്ചത്, യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയാണ് നിരന്തരം പീഡനത്തിന് ഇരയാക്കിയത്.
പോലീസ് അന്വഷിക്കുന്ന പ്രതി വിദേശത്തേക്ക് കടന്നതായാണ് സൂചന.
Post a Comment