Jan 28, 2026

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ മരിച്ചു


ബാരാമതി : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ സി പി അധ്യക്ഷനുമായ അജിത് പവാർ വിമാനാപകടത്തിൽ മരിച്ചു. അജിത് പവാർ ഉൾപ്പടെ ആറ് പേർ സഞ്ചരിച്ച വിമാനം ബാരാമതി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുന്നതിനിടെ തകർന്നു വീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മറ്റുള്ളവരും മരിച്ചതായി ഡി ജി സി എ സ്ഥിരീകരിച്ചു. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം.

ബാരാമതിയിൽ നടക്കുന്ന നാല് പൊതുയോഗങ്ങളിൽ പങ്കെടുക്കാനായി മുംബൈയിൽ നിന്ന് പുറപ്പെട്ടതായിരുന്നു അദ്ദേഹം. പറന്നുയർന്ന് ഒരു മണിക്കൂറിനുള്ളിലാണ് വിമാനം അപകടത്തിൽപ്പെട്ടത്. വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ തകർന്നുവീണ വിമാനത്തിന് തീപിടിക്കുകയും ചെയ്തു.

വിമാനം തകർന്നതിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് അഗ്നിശമനസേനയും ആംബുലൻസുകളും എത്തി രക്ഷാപ്രവർത്തന തുടരുകയാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only