കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അടുക്കള മുറ്റത്ത് പച്ചക്കറിത്തോട്ടം വച്ചു പിടിപ്പിച്ച് വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് പച്ചക്കറി വിത്തും ജൈവവളവും നൽകുന്ന പദ്ധതിയുടെ പഞ്ചായത്ത തല ഉദ്ഘാടനം വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ
പഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ നിർവഹിച്ചു.
ചടങ്ങിൽ വികസനാകര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിൻസന്റ് വടക്കേമുറി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി സണ്ണി, വാർഡ് മെമ്പർമാരായ ബേബി വളയത്തിൽ, ബാബുപട്ടരാട്, റെജി തമ്പി, ജോബി ജോസഫ്, സജിനി രാമൻകുട്ടി, റീന ബിജു കക്കൂഴി,നാൻസി കാലായിൽ, ജ്യോതി സന്തോഷ്, അഗ്രികൾച്ചർ ഓഫീസർ അപർണ എ ഗുണഭോക്താക്കൾ എന്നിവർ സംബന്ധിച്ചു.
Post a Comment