കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കയറിപ്പിടിച്ച പ്രതി പൊലീസ് പിടിയില്‍. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി പരമശിവമാണ് പിടിയിലായത്. കാട്ടാമ്പള്ളിയില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു.
അറസ്റ്റിന് പിന്നാലെ പൊലീസ് വാഹനത്തെ ഇയാള്‍ ആക്രമിച്ചു. സ്റ്റേഷനില്‍ വച്ച് ഇയാള്‍ പൊലീസ് വാഹനത്തിന്റെ ചില്ല് അടിച്ച് തകര്‍ത്തു. വൈദ്യ പരിശോധനയ്ക്കിടെ ആശുപത്രിയിലും പ്രതി പരാക്രമം കാണിച്ചു. നിരവധി മോഷണ കേസുകളിലും പരമശിവം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Post a Comment