Feb 6, 2026

വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 77-ാം വാർഷികാഘോഷവും അധ്യാപക യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു


കോടഞ്ചേരി: മലയോര മേഖലയുടെ വിദ്യാഭ്യാസ ദീപസ്തംഭമായി നിലകൊള്ളുന്ന വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ 77-ാം വാർഷികാഘോഷവും അധ്യാപക യാത്രയയപ്പ് സമ്മേളനവും ഓറിന 2കെ 26 എന്ന പേരിൽ നടത്തി.

സ്കൂൾ മാനേജർ മദർ തനൂജ എസ്.ഐ.സി. അധ്യക്ഷയായ ചടങ്ങ് റേഡിയോ മാംഗോ ആർ.ജെ ലിഷ്ന ഉദ്ഘാടനം ചെയ്തു. സെന്റ് ജോർജ്സ് മലങ്കര കത്തോലിക്കാ പള്ളി മൈക്കാവ് വികാരി ഫാ. മാർട്ടിൻ വിലങ്ങുപാറയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സി. മെൽവിൻ എസ്.ഐ.സി. ഫോട്ടോ അനാച്ഛാദന കർമ്മം നിർവഹിച്ചു.

ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സണ്ണി, വാർഡ് മെമ്പർമാരായ റെജി തമ്പി, ബിന്ദു ജോർജ്, പി.ടി.എ. പ്രസിഡന്റ് റൂബി മർക്കോസ്, എം.പി.ടി.എ. പ്രസിഡന്റ് അലീന അജോഷ്, പൂർവ്വ പ്രധാനാധ്യാപിക റവ. സി. മേഴ്സി എസ്.ഐ.സി., സർവോദയം യു.പി. സ്കൂൾ അധ്യാപിക സി. ക്രിസ്റ്റ എസ്.ഐ.സി., സീനിയർ അസിസ്റ്റന്റ് സി. മഹിത എസ്.ഐ.സി., സ്കൂൾ ലീഡർമാരായ സാമുവൽ ബിജു അബ്രഹാം, നോവ ആൻ ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് മംഗളപത്ര സമർപ്പണം ഹൈസ്കൂൾ വിഭാഗം അധ്യാപിക സി. കീർത്തന എസ്.ഐ.സി. യും എൽ.പി. വിഭാഗം അധ്യാപിക ഉഷ പി.എം. യും നിർവഹിച്ചു.

ദീർഘനാളത്തെ സേവനാനുഭവങ്ങൾ പങ്കുവെച്ച് സീനിയർ അധ്യാപിക സലില ജോൺ സിയും പ്രധാനാധ്യാപിക സോഫിയ ജേക്കബും ചടങ്ങിൽ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സി. വചന എസ്.ഐ.സി. നന്ദി പ്രകാശിപ്പിച്ചു. പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ ഏവർക്കും സ്വാഗതം ആശംസിച്ചു

എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാവിരുന്നും നടത്തി.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only