ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി സംഘടിപ്പിച്ച ഫ്യൂച്ചർ സമ്മിറ്റ് 2026 – സ്പീച്ച് റിലേ പരിപാടിയിൽ പങ്കെടുത്ത് ഗിന്നസ് റെക്കോർഡിന് അർഹയായ അടിവാരം, ചിപ്പിലിത്തോട് സ്വദേശിനി കുറ്റിപൂവത്തിങ്കൽ Ann Merry സിജു വിനെ വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
ഗിന്നസ് റെക്കോർഡിൽ ഇടം നേടിയത് വഴി പ്രദേശത്തിനും* *നാട്ടുകാർക്കും അഭിമാനമാകുന്ന നേട്ടമാണ് Ann Merry Siju കൈവരിച്ചിരിക്കുന്നത്. വ്യക്തിത്വ വികസനവും പൊതുപ്രസംഗ മികവും തെളിയിച്ച ഈ വിജയം യുവതലമുറയ്ക്ക് പ്രചോദനമാകുന്നതാണ്.
പ്രസ്തുത അനുമോദന ചടങ്ങിൽ വാർഡ് മെമ്പർ ശിഹാബ് അടിവാരം മൊമെന്റോ നൽകി ആദരിച്ചു. ഭാവിയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്നും എല്ലാ ആശംസകളും നേർന്നതായും അദ്ദേഹം പറഞ്ഞു. വാർഡ് വികസന സമിതി കൺവീനർ UP ബീരാൻ, ലാലി ജോസ്, ജിൻസി പുളിക്കൽ, ഷീജ സുധീന്ദ്രൻ, മനോജ് കണലാട്, അജിത സജി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
Post a Comment