Feb 13, 2026

ക്ലീനിങ് ക്യാമ്പയിൻ നടത്തി

മുക്കം:ആസാദ് മെമ്മോറിയൽ യുപി സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലീനിങ് ക്യാമ്പയിൻ നടത്തി. മുക്കം മുളഞ്ചോലയിൽ നടന്ന ക്ലീനിങ് ക്യാമ്പയിനിൽ സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ അംഗങ്ങളായ കുട്ടികൾ പങ്കെടുത്തു. മുളഞ്ചോല പാർക്കിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കി പാർക്ക് വൃത്തിയാക്കി.
 ക്ലീനിങ് ക്യാമ്പയിൻ സലാം കാരമൂല ഉദ്ഘാടനം ചെയ്തു. ബേബി സലീന ടീച്ചർ ( സീനിയർ അസിസ്റ്റന്റ് ) തസ്ലീന ടീച്ചർ ( പരിസ്ഥിതി ക്ലബ്ബ് കൺവീനർ ) സുജിത്ത് കുട്ടനാരി എന്നിവർ സംസാരിച്ചു. ക്ലബ്ബ് കൺവീനർ മുഹമ്മദ് സിയാൻ ( വിദ്യാർത്ഥി പ്രതിനിധി) നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only