മുക്കം: കെ എസ് ടി യു സംസ്ഥാന തലത്തിൽ നടത്തുന്ന എൽ എസ് എസ് , യു എസ് എസ് മാതൃക പരീക്ഷയിൽ അനവധി വിദ്യാർത്ഥികൾ പങ്കാളികളായി. മുക്കം ഓർഫനേജ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ഉപജില്ലാ തല പരീക്ഷയിൽ എഴുനൂറോളം വിദ്യാർത്ഥികൾ പങ്കാളികളായി. ഫെബ്രുവരി അവസാനവാരം പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന തലത്തിൽ നടത്തുന്ന പരീക്ഷയുടെ മുന്നോടിയായാണ് മാതൃകാ പരീക്ഷ നടത്തിയത്. ഭാഷ, ശാസ്ത്രം, ഗണിതം തുടങ്ങിയ അടിസ്ഥാന വിഷയങ്ങളിലാണ് പരീക്ഷ നടത്തിയത്.
പരീക്ഷയുടെ ഉപജില്ലാ തല ഉദ്ഘാടനം കെ.എസ്.ടി യു വനിതാ വിംഗ് സംസ്ഥാന പ്രസിഡണ്ട് പി.ടി.എം ഷറഫുന്നിസ ഉദ്‌ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് ടി.പി. അബൂബക്കർ അധ്യക്ഷനായി. സെക്രട്ടറി കെ.വി. നവാസ്,
വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡണ്ട് കെ.പി. ജാബിർ , ട്രഷറർ എം.സി ഹാരിസ് ,
സംസാരിച്ചു. ഷമീർ മുക്കം, അൻവർ സ്വാലിഹ്, ഫസീല കെ, ഷാഹിർ പി.യു, നൗഫൽ, സജാഹ് കുളത്തക്കര ,
ഫിദ ഷെറിൻ
അഷീഖ ആസാദ്
തുടങ്ങിയവർ നേതൃത്വം നൽകി
Post a Comment