മുക്കം: അക്ഷര വെളിച്ചം പകർന്ന് 97 വർഷം പിന്നിടുന്ന കാരശ്ശേരി എച്ച് എൻ സി കെ മെമ്മോറിയൽ എ യു പി സ്കൂളിന്റെ വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ആചരിച്ചു. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജി. അബ്ദുൽ അക്ബർ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വി.പി. ഷിഹാബ് അധ്യക്ഷനായി. അർധവാർഷികപരീക്ഷയിലും മറ്റു വിവിധ മത്സരങ്ങളിലും മികവ് പുലർത്തിയവരെയും ക്ലാസ് തലത്തിൽ ഉയർന്ന മാർക്ക് നേടിയ അഞ്ച് പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു. മാനേജർ ഡോ എൻ എം അബ്ദുൽ മജീദ് ഉപഹാരങ്ങൾ വിതരണം ചെയ്തു. വാർഡ് അംഗം മുബഷീർ കെ.സി മുഖ്യാതിഥിയായി. സ്കൂൾ വിദ്യാർത്ഥികൾക്ക് പുറമെ വിവിധ പ്രീ പ്രൈമറി സ്കൂളുകളിലെയും അംഗനവാടികളിലെയും വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. വാർഡ് അംഗങ്ങളായ സവാദ് ഇബ്രാഹിം, ടി.എം. ജാഫർ , ഹസീന ബഷീർ, പി ടി എ വൈസ് പ്രസിഡണ്ട് കെ.സി.അഷ്റഫ്, അർച്ചന കെ, എൻ.കെ രാധാകൃഷ്ണൻ , സുജേഷ്. ടി , അബ്ദുൽ നാസർ ഇ.കെ, കെ.കെ.മുഹമ്മദ് ഇസ്ലാഹി , ഷിംജി വാരിയം കണ്ടി, റഹ്മത്തുള്ള പി കെ , മനീഷ സംസാരിച്ചു. ഹെഡ് മാസ്റ്റർ നൗഷാദ് വി.എൻ സ്വാഗതവും ഖദീജ നസിയ നന്ദിയും പറഞ്ഞു.
Post a Comment